Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘മ​ക്ക റോ​ഡ്’...

‘മ​ക്ക റോ​ഡ്’ പ​ദ്ധ​തി ഇ​ത്ത​വ​ണ ഏ​ഴ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്

text_fields
bookmark_border
hajj-road project
cancel

ജി​ദ്ദ: ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്ര ന​ട​പ​ടി​ക​ൾ അ​ത​ത് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് പൂ​ർ​ത്തി​യാ​ക്കു​ന്ന ‘മ​ക്ക റോ​ഡ്’ പ​ദ്ധ​തി ഇ​ത്ത​വ​ണ ഏ​ഴ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്. മൊ​റോ​ക്കോ, ഇ​ന്തോ​നേ​ഷ്യ, മ​ലേ​ഷ്യ, പാ​കി​സ്താ​ൻ, ബം​ഗ്ലാ​ദേ​ശ്, തു​ർ​ക്കി​യ, ഐ​വ​റി കോ​സ്റ്റ് എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ പ​ദ്ധ​തി​ക്ക് കീ​ഴി​ലു​ള്ള​ത്.

ഇ​തി​ൽ തു​ർ​ക്കി​യ, ഐ​വ​റി കോ​സ്റ്റ് രാ​ജ്യ​ങ്ങ​ളി​ൽ ആ​ദ്യ​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. വി​ഷ​ൻ 2030 െൻ​റ ഭാ​ഗ​മാ​യാ​ണ് സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഈ ​പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. ഘ​ട്ട​ങ്ങ​ളാ​യി ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി അ​ഞ്ചാം വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ക​യാ​ണ്. വ​രും വ​ർ​ഷ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ളെ പ​ദ്ധ​തി​ക്ക് കീ​ഴി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്.

ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്ര ന​ട​പ​ടി​ക​ൾ അ​വ​രു​ടെ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് എ​ളു​പ്പ​ത്തി​ലും സു​ഗ​മ​മാ​യും പൂ​ർ​ത്തി​യാ​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​താ​ണ് ‘മ​ക്ക റോഡ്’ പ​ദ്ധ​തി. ബ​യോ​മെ​ട്രി​ക് അ​ട​യാ​ള​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി, വി​സ ഇ​ല​ക്‌​ട്രോ​ണി​ക് രീ​തി​യി​ൽ ഇ​ഷ്യൂ ചെ​യ്യു​ന്ന​തി​ൽ തു​ട​ങ്ങി പു​റ​പ്പെ​ടു​ന്ന രാ​ജ്യ​ത്തെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പാ​സ്‌​പോ​ർ​ട്ട് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​ത് വ​രെ പ​ദ്ധ​തി​ലു​ൾ​പ്പെ​ടും.

സൗ​ദി ഗ​താ​ഗ​ത, പാ​ർ​പ്പി​ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ല​ഗേ​ജു​ക​ൾ കോ​ഡ് ചെ​യ്യു​ന്ന​തും ത​രം​തി​രി​ക്കു​ന്ന​തും പ​ദ്ധ​തി​യി​ലു​ണ്ട്. സൗ​ദി​യി​ലെ പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ൽ എ​ത്തി​ച്ചേ​രു​മ്പോ​ൾ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ കാ​ല​താ​മ​സ​മി​ല്ലാ​തെ മ​ക്ക, മ​ദീ​ന എ​ന്നി​വി​ട​ങ്ങ​ളി​ലെ താ​മ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് തീ​ർ​ഥാ​ട​ക​ർ​ക്ക് വേ​ഗ​ത്തി​ലെ​ത്താ​നാ​കു​മെ​ന്നാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ നേ​ട്ടം. ഇ​വ​ർ​ക്ക് പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ൽ പ്ര​ത്യേ​ക പാ​ത​ക​ളു​ണ്ടാ​കും. ല​ഗേ​ജു​ക​ൾ നേ​രി​ട്ട് താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലെ​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി​രി​ക്കും.

സൗ​ദി വി​ദേ​ശ​കാ​ര്യ, ആ​രോ​ഗ്യം, ഹ​ജ്ജ്, ഉം​റ മ​ന്ത്രാ​ല​യ​ങ്ങ​ൾ, സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി, സ​കാ​ത്, ടാ​ക്സ് ആ​ൻ​ഡ് ക​സ്റ്റം​സ് അ​തോ​റി​റ്റി, സൗ​ദി അ​തോ​റി​റ്റി ഫോ​ർ ഡേ​റ്റ ആ​ൻ​ഡ് ആ​ർ​ട്ടി​ഫി​ഷ്യ​ൽ അ​തോ​റി​റ്റി, പി​ൽ​ഗ്രിം​സ് സ​ർ​വി​സ് പ്രോ​ഗ്രാം, പാ​സ്‌​പോ​ർ​ട്ട് വ​കു​പ്പ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്നു. പ​ദ്ധ​തി​ക്ക് കീ​ഴി​ലെ ആ​ദ്യ​സം​ഘം ഞാ​യ​റാ​ഴ്ച പു​ണ്യ​ഭൂ​മി​യി​ലെ​ത്തി​യി​ട്ടു​ണ്ട്. മ​ലേ​ഷ്യ​യി​ലെ ക്വാ​ലാ​ലം​പു​രി​ൽ നി​ന്ന് സം​ഘം യാ​ത്ര തി​രി​ച്ച​ത്. ര​ണ്ടാ​മ​ത്തെ സം​ഘം ധാ​ക്ക​യി​ൽ നി​ന്നാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:makkahprojectmakkah road
News Summary - Makkah Road-project from seven states
Next Story