മക്ക ഡെപ്യൂട്ടി ഗവർണർ ‘മശാഇർ’ മെട്രോ ട്രെയിൻ പരിശോധിച്ചു
text_fieldsജിദ്ദ: മക്ക ഡെപ്യൂട്ടി ഗവർണർ അമീർ ബദ്ർ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ് ‘മശാഇർ’ മ െട്രോ ട്രെയിൻ ഒരുക്കങ്ങൾ പരിശോധിച്ചു. മെട്രോ കൺട്രോൾ റൂമിൽ നിന്നാണ് സന്ദർശനം ആ രംഭിച്ചത്.1500 ഒാളം നിരീക്ഷണ കാമറകളോട് കൂടിയതാണ് കൺട്രോൾ റൂം. ട്രെയിനിൽ സഞ്ചരിച്ച് ഹജ്ജ് തീർഥാടകർക്ക് ഒരുക്കിയ സൗകര്യങ്ങൾ അദ്ദേഹം കണ്ടു. ഹജ്ജ് വേളയിൽ ഉപയോഗിക്കുന്ന ട്രെയിൻ ടിക്കറ്റുകളുടെ മാതൃകയും അദ്ദേഹം പരിശോധിച്ചു.
ദുൽഹജ്ജ് എട്ടുമുതലാണ് മശാഇർ ട്രെയിൻ സർവിസ് ആരംഭിക്കുക. ദുൽഹജ്ജ് 13വരെ തുടരും. ഇൗ വർഷം 2000 സർവിസുകളിലായി 3,50,000 തീർഥാടകർക്ക് യാത്രാ സേവനമൊരുക്കാനാണ് പദ്ധതി. സിഗ്നലുകളും പാളങ്ങളും കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്തുന്നതിനായി ട്രെയിനുകളുടെ പരീക്ഷണ ഒാട്ടം തുടരുകയാണ്. ജംറയും ബലിമാംസം പദ്ധതിക്കായി ഒരുക്കിയ മുഅയ്സിമിലെ അറവ് ശാലയും അദ്ദേഹം സന്ദർശിച്ചു. അടിയന്തരഘട്ടങ്ങളിലെ താമസത്തിന് 22550 ചതുരശ്ര മീറ്ററിൽ 1060 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന അഭയകേന്ദ്രങ്ങളായ 30 തമ്പുകളും ഡെപ്യൂട്ടി ഗവർണർ സന്ദർശിച്ചു.