Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ദീ​ന സ​ന്ദ​ർ​ശ​നം...

മ​ദീ​ന സ​ന്ദ​ർ​ശ​നം അ​വ​സാ​നി​ച്ചു: മു​ഴു​വ​ൻ ഇ​ന്ത്യ​ൻ തീ​ർ​ഥാ​ട​ക​രും മ​ക്ക​യി​ലെ​ത്തി

text_fields
bookmark_border
മ​ദീ​ന സ​ന്ദ​ർ​ശ​നം അ​വ​സാ​നി​ച്ചു: മു​ഴു​വ​ൻ ഇ​ന്ത്യ​ൻ തീ​ർ​ഥാ​ട​ക​രും മ​ക്ക​യി​ലെ​ത്തി
cancel
camera_alt

1. കേ​ര​ള സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി കോ​ഓ​ഡി​നേ​റ്റ​ർ ജാ​ഫ​ർ മാ​ലി​ക് കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള

തീ​ർ​ഥാ​ട​ക​രു​മാ​യി സം​സാ​രി​ക്കു​ന്നു 2. ജി​ദ്ദ ഹ​ജ്ജ് ടെ​ർ​മി​ന​ലി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ

ഡോ. ​സു​ഹൈ​ൽ അ​ജാ​സ് ഖാ​ൻ ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രെ പൂ​ക്ക​ൾ ന​ൽ​കി സ്വീ​ക​രി​ക്കു​ന്നു

മ​ക്ക: ഇ​ന്ത്യ​ൻ ഹ​ജ്ജ് ക​മ്മി​റ്റി​ക്കു കീ​ഴി​ൽ മ​ദീ​ന വ​ഴി എ​ത്തി​യ മു​ഴു​വ​ൻ തീ​ർ​ഥാ​ട​ക​രും മ​ദീ​ന സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി മ​ക്ക​യി​ലെ​ത്തി. ജി​ദ്ദ വി​മാ​ന​ത്താ​വ​ളം വ​ഴി​യു​ള്ള ഇ​ന്ത്യ​ൻ ഹാ​ജി​മാ​രു​ടെ വ​ര​വ് തു​ട​രു​ക​യാ​ണ്.

509 വി​മാ​ന​ങ്ങ​ളി​ലാ​യി 1,22,393 ഇ​ന്ത്യ​ൻ തീ​ർ​ഥാ​ട​ക​ർ ഇ​തി​ന​കം ഹ​ജ്ജി​നാ​യി പു​ണ്യ​ഭൂ​മി​യി​ലെ​ത്തി. ഇ​വ​രി​ൽ മൂ​ന്നു മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ 28 ഹാ​ജി​മാ​ർ വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ മ​ദീ​ന​യി​ലും മ​ക്ക​യി​ലു​മാ​യി നി​ര്യാ​ത​രാ​യി. മ​രി​ച്ച​വ​രി​ൽ ആ​റു പേ​ർ വി​വി​ധ സ്വ​കാ​ര്യ ഹ​ജ്ജ് ഗ്രൂ​പ്പു​ക​ളി​ൽ എ​ത്തി​യ​വ​രാ​ണ്. മ​ദീ​ന​യി​ൽ രോ​ഗി​ക​ളാ​യ മൂ​ന്നു ഹാ​ജി​മാ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. ഇ​വ​രെ ഹ​ജ്ജി​നോ​ട​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ മ​ക്ക​യി​ലെ​ത്തി​ക്കും.

സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി​ക്കു കീ​ഴി​ൽ കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള അ​വ​സാ​ന ഹ​ജ്ജ് വി​മാ​നം ക​ണ്ണൂ​രി​ൽ​നി​ന്ന് വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ജി​ദ്ദ​യി​ലെ​ത്തും. മ​ല​യാ​ളി ഹാ​ജി​മാ​രു​ടെ മ​ദീ​ന സ​ന്ദ​ർ​ശ​നം ഹ​ജ്ജി​നു ശേ​ഷ​മാ​ണ് ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ആ​ണു​ങ്ങ​ൾ ഒ​പ്പ​മി​ല്ലാ​ത്ത (നോ​ൺ മ​ഹ്‌​റം) വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട മു​ഴു​വ​ൻ ഹാ​ജി​മാ​രും ഇ​തി​ന​കം മ​ക്ക​യി​ലെ​ത്തി​യി​ട്ടു​ണ്ട്. ഹ​ജ്ജി​നു ശേ​ഷ​മു​ള്ള മ​ദീ​ന സ​ന്ദ​ർ​ശ​നം ജൂ​ലൈ നാ​ലു മു​ത​ൽ ആ​രം​ഭി​ക്കും. ജി​ദ്ദ വി​മാ​ന​ത്താ​വ​ളം വ​ഴി എ​ത്തി​യ​വ​രാ​യി​രി​ക്കും ഹ​ജ്ജ് ക​ർ​മ​ങ്ങ​ൾ​ക്കു​ശേ​ഷം മ​ദീ​ന സ​ന്ദ​ർ​ശി​ക്കു​ക. ഹ​ജ്ജ് ക​മ്മി​റ്റി മു​ഖേ​ന എ​ത്തി​യ ഹാ​ജി​മാ​ർ​ക്കു​ള്ള ബ​ലി കൂ​പ്പ​ണു​ക​ൾ വി​ത​ര​ണം ആ​രം​ഭി​ച്ചു.

നാ​ട്ടി​ൽ​നി​ന്ന് ബ​ലി​യ​റു​ക്കു​ന്ന​തി​നു​ള്ള പ​ണം അ​ട​ച്ച​വ​ർ​ക്കാ​ണ് ബ​ലി കൂ​പ്പ​ൺ (അ​ദാ​ഹി കാ​ർ​ഡ്) ല​ഭി​ക്കു​ക. ഇ​ത് നാ​ട്ടി​ൽ​നി​ന്ന് ഹ​ജ്ജ് വ​ള​ന്റി​യ​ർ​മാ​രാ​യി (ഖാ​ദി​മു​ൽ ഹു​ജ്ജാ​ജ്) എ​ത്തി​യ​വ​രും മ​റ്റു വ​ള​ന്റി​യ​ർ​മാ​രു​മാ​ണ് വി​ത​ര​ണം ചെ​യ്യു​ക. ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള 80,000ത്തോ​ളം തീ​ർ​ഥാ​ട​ക​ർ​ക്ക് ഇ​ത്ത​വ​ണ മ​ശാ​ഇ​ർ മെ​ട്രോ ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്യാ​നാ​വും. ബാ​ക്കി വ​രു​ന്ന ഹാ​ജി​മാ​ർ ബ​സു​ക​ളി​ലാ​യി​രി​ക്കും ഹ​ജ്ജ് ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MakkahIndian PilgrimsMadinah
News Summary - Madinah Visit Ends: All Indian Pilgrims arrived at Makkah
Next Story