മദീന-നൗക്ചോട്ട് വിമാന സർവിസിന് പച്ചക്കൊടി
text_fieldsമൗറിറ്റാനിയ എയർലൈൻസ്
മദീന: സൗദി അറേബ്യക്കും മോറിത്താനിയക്കുമിടയിൽ വിമാന സർവിസുകളാരംഭിക്കാൻ മൗറിറ്റാനിയ എയർലൈൻസിന് സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ജി.എ.സി.എ) അനുമതി നൽകിയതായി അധികൃതർ അറിയിച്ചു. ഏപ്രിൽ 21ന് സർവിസുകളാരംഭിക്കും. മദീനയെയും നൗക്ചോട്ടിനെയും നേരിട്ട് ബന്ധിപ്പിക്കുന്ന രണ്ടു പ്രതിവാര ഫ്ലൈറ്റുകളാണ് നിലവിൽ ഒരുക്കിയിട്ടുള്ളത്. അന്താരാഷ്ട്ര വ്യോമഗതാഗത ശൃംഖല മെച്ചപ്പെടുത്താനുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണിത്. സൗദിയും മോറിത്താനിയയും തമ്മിൽ ഉഭയകക്ഷി ബന്ധങ്ങൾ സുദൃഢമാക്കാനും നയതന്ത്രബന്ധങ്ങൾ കൂടുതൽ ഊട്ടിയുറപ്പിക്കാനും പുതിയ നീക്കങ്ങൾ വഴിവെക്കും. ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങൾ തമ്മിലെ സൗദിയുടെ ബന്ധം ശക്തിപ്പെടുത്താനുള്ള സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് പുതിയ സർവിസുകൾ ആരംഭിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

