ആവേശം വിതറി കൊച്ചി കൂട്ടായ്മയുടെ ‘കൊച്ചി ഫുട്ബാൾ ഫിയസ്റ്റ 2026’
text_fieldsറിയാദ്: കൊച്ചി കൂട്ടായ്മ റിയാദ് ഘടകം ‘കൊച്ചി ഫുട്ബാൾ ഫിയസ്റ്റ 2026’ ജനപങ്കാളിത്തം കൊണ്ടും വൈവിധ്യമാർന്ന പരിപാടികൾ കൊണ്ടും ശ്രദ്ധേയമായി. റിയാദിലെ ഷോല മാളിൽ നടന്ന പരിപാടി ഫുട്ബാൾ ആവേശവും കലാ-സാംസ്കാരിക വിനോദങ്ങളും കുടുംബ സൗഹൃദ അന്തരീക്ഷവും സമന്വയിപ്പിച്ച അപൂർവ ആഘോഷമായി മാറി.
ചടങ്ങിൽ പ്രസിഡൻറ് രഞ്ജിത്ത് അനസ് അധ്യക്ഷത വഹിച്ചു. കൺവീനർ ജിനോഷ് അഷ്റഫ് ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഹ്രസ്വ സന്ദർശനത്തിനായി റിയാദിലെത്തിയ, മുൻ പ്രസിഡൻറ് ജിബിൻ സമദിെൻറയും ട്രഷറർ അഹ്സൻ സമദിെൻറയും മാതാപിതാക്കളായ തോപ്പിൽ സമദ്, അസ്മ സമദ് എന്നിവർ വിശിഷ്ടാതിഥികളായി. പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ, മുൻ വൈസ് പ്രസിഡൻറ് റിയാസിെൻറ മകൾ നെഹറിൻ റിയാസിനെ ചടങ്ങിൽ ഉപഹാരവും ആദരവും നൽകി അനുമോദിച്ചു. വമ്പൻ എൽ.ഇ.ഡി സ്ക്രീനിൽ സ്പെയിൻ–ബെൽജിയം ക്വാർട്ടർ ഫൈനൽ മത്സരം തത്സമയം പ്രദർശിപ്പിച്ചു. ഫുട്ബാൾ ആരാധകർക്കായി സംഘടിപ്പിച്ച ടോപ്പ് ഫാൻ അവാർഡ് മത്സരത്തിൽ, തങ്ങളുടെ പ്രിയ ടീമുകളുടെ ജേഴ്സിയും മുഖചിത്ര അലങ്കാരവുമായി എത്തിയ ആരാധകരിൽ നിന്ന് മികച്ചവരെ തെരഞ്ഞെടുത്ത് ആദരിച്ചു.
സംഗീതവും നൃത്തവും നിറഞ്ഞ കലാവിരുന്ന് അരങ്ങേറി. ഡിജെ റോബിൻ അവതരിപ്പിച്ച സംഗീത വിരുന്നും, മേളം ടീമിെൻറ നാസിക് ഢോൾ അവതരണവും, വിവിധ കലാപരിപാടികളും കാണികളിൽ ആവേശം പകർന്നു. മുഴുവൻ സമയവും ഉത്സവ പ്രതീതിയോടെയാണ് പരിപാടി മുന്നേറിയത്. സാജിത് കൊച്ചിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച കളറിങ് മത്സരം മികച്ച പങ്കാളിത്തം നേടി. കുട്ടികൾക്കായി വിവിധ വിനോദ ഗെയിമുകൾ, ഫേസ് പെയിൻറിങ്, ഫോട്ടോ ബൂത്ത് തുടങ്ങിയവയും കുടുംബങ്ങളുടെ പ്രധാന ആകർഷണങ്ങളായി മാറി. വനിതകൾക്കായി ഒരുക്കിയ സൗജന്യ മെഹന്തി സേവനവും വലിയ സ്വീകാര്യത നേടി. കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ മത്സരങ്ങളും വിനോദപരിപാടികളും സംഘടിപ്പിച്ച് വിജയികൾക്ക് ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു. വിവിധ ഭക്ഷണ സ്റ്റാളുകളും സംഗീതവും ആഘോഷത്തിെൻറ മാറ്റുകൂട്ടി. റഫീഖ് നേതൃത്വം നൽകിയ ‘കൊച്ചിക്കാരുടെ ചായക്കട’ പരമ്പരാഗത കൊച്ചി പലഹാരങ്ങളും വൈവിധ്യമാർന്ന ചായകളും കൊണ്ട് സന്ദർശകരുടെ പ്രിയകേന്ദ്രമായി മാറി. വിവിധ സംഘടനാപ്രതിനിധികളായ റഹ്മാൻ മുനമ്പത്ത്, സുരേന്ദ്രൻ കൂട്ടായി, ശിഹാബ് കൊട്ടുകാട്, ബിനോയ് മത്തായി, ഷാജി മഠത്തിൽ, ജയൻ കൊടുങ്ങല്ലൂർ, ഷിബു ഉസ്മാൻ, കരീം, അലി ആലുവ, ഷിയാസ്, സൈഫു കായംകുളം, സൈഫ് കൂട്ടുങ്ങൽ, ഷാജഹാൻ, വിനോദ് കൃഷ്ണ, ബഷീർ വടമേൽ, നൗഷാദ് ആലുവ, ഡൊമിനിക് സാവിയോ, ബാബു പട്ടാമ്പി, ബിൽറുബ്, ജോസഫ്, റിജോഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സെക്രട്ടറി ഷാജി ഹുസൈൻ സ്വാഗതവും ട്രഷറർ അഹ്സൻ സമദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

