Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമക്കയിലെത്തിയ ഇന്ത്യൻ...

മക്കയിലെത്തിയ ഇന്ത്യൻ ഹാജിമാരെ കെ.എം.സി.സി വളന്റിയർമാർ സ്വീകരിച്ചു

text_fields
bookmark_border
KMCC volunteers
cancel
camera_alt

മ​ക്ക​യി​ലെ​ത്തി​യ ഇ​ന്ത്യ​ൻ ഹാ​ജി​മാ​രെ കെ.​എം.​സി.​സി വ​ള​ന്റി​യ​ർ​മാ​ർ സ്വീ​ക​രി​ക്കു​ന്നു

മ​ക്ക: കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി വ​ഴി ഹ​ജ്ജ് ക​ർ​മം നി​ർ​വ​ഹി​ക്കു​ന്ന​തി​നു വേ​ണ്ടി മ​ദീ​ന​യി​ലെ എ​ട്ടു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​നം ക​ഴി​ഞ്ഞ് മ​ക്ക​യി​ലെ​ത്തി​യ ഇ​ന്ത്യ​ൻ ഹാ​ജി​മാ​രെ മ​ക്ക കെ.​എം.​സി.​സി വ​ള​ന്റി​യ​ർ​മാ​ർ സ്വീ​ക​രി​ച്ചു.

ഹാ​ജി​മാ​രു​ടെ മ​ക്ക​യി​ലെ താ​മ​സ​സ്ഥ​ല​മാ​യ ‘മ​ഹ​ത്ത​ത്തി​ൽ ബേ​ങ്കി’ ലെ ​ബി​ൽ​ഡി​ങ് ന​മ്പ​ർ 57 ലെ​ത്തി​യ ഡ​ൽ​ഹി​യി​ൽ​നി​ന്നു​ള്ള ഹാ​ജി​മാ​രെ ഫ്രൂ​ട്ട്സ് അ​ട​ങ്ങി​യ കി​റ്റ് ന​ൽ​കി കെ.​എം.​സി.​സി വ​ള​ന്റി​യ​ർ​മാ​ർ വ​ര​വേ​ൽ​പ്പ് ന​ൽ​കി. മ​ക്ക കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് കു​ഞ്ഞി​മോ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ജീ​ബ് പൂ​ക്കോ​ട്ടൂ​ർ, മു​സ്ഥ​ഫ മു​ഞ്ഞ​ക്കു​ളം, സു​ലൈ​മാ​ൻ മാ​ളി​യേ​ക്ക​ൽ. മു​സ്ഥ​ഫ മ​ല​യി​ൽ, നാ​സ​ർ കി​ൻ​സാ​ര, സി​ദ്ദീ​ഖ് കൂ​ട്ടി​ല​ങ്ങാ​ടി, ഷാ​ഹി​ദ് പ​രേ​ട​ത്ത്, സ​ക്കീ​ർ കാ​ഞ്ഞ​ങ്ങാ​ട്, സ​മീ​ർ ബ​ദ​ർ, യൂ​ത്ത് ലീ​ഗ് നാ​ഷ​ന​ൽ ക​മ്മി​റ്റി എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​വും കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് (പ​സി​ഡ​ന്റു​മാ​യ അ​ഡ്വ. എ​ൻ.​എ. ക​രീം എ​ന്നി​വ​ർ സ്വീ​ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MakkahKMCC volunteersIndian pilgrims
News Summary - KMCC volunteers welcomed the Indian pilgrims who arrived at Makkah
Next Story