കെ.എം.സി.സി ഖാദിമെ മില്ലത്ത് അവാർഡ് കുഞ്ഞിമോൻ കാക്കിയക്ക് സമ്മാനിച്ചു
text_fieldsകെ.എം.സി.സി ഖമീസ് മുശൈത്ത് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഖാദിമെ മില്ലത്ത് പുരസ്കാരം മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജിയില്നിന്ന് കുഞ്ഞിമോൻ കാക്കിയ ഏറ്റുവാങ്ങുന്നു
അബഹ: സാമൂഹിക, ജീവകാരുണ്യ രംഗത്തെ മികവുറ്റ പ്രവർത്തനങ്ങൾക്ക് കെ.എം.സി.സി ഖമീസ് മുശൈത്ത് സെൻട്രൽ കമ്മിറ്റി ഏർപ്പെടുത്തിയ ഖാദിമെ മില്ലത്ത് സോഷ്യൽ സർവിസ് അവാർഡ് കുഞ്ഞിമോൻ കാക്കിയ ഏറ്റുവാങ്ങി. ഖമീസ് മുശൈത്ത് മറീന ഓഡിറ്റോറിയത്തിൽ നടന്ന വർണാഭമായ ചടങ്ങിൽ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി ഫലകവും ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഉൾപ്പെടുന്ന അവാർഡ് സമ്മാനിച്ചു. അവാർഡ് വ്യക്തിപരമായ നേട്ടമാണെന്ന് കരുതുന്നില്ലെന്ന് കുഞ്ഞിമോൻ കാക്കിയ മറുപടിപ്രസംഗത്തിൽ പറഞ്ഞു.
കെ.എം.സി.സി പ്രസ്ഥാനവും അതിന്റെ നൂറുകണക്കിന് പ്രവർത്തകരും നൽകിക്കൊണ്ടിരിക്കുന്ന നിസ്വാർഥ പിന്തുണയാണ് ജീവകാരുണ്യ, സാമൂഹിക രംഗങ്ങളിൽ തുടർച്ചയായി പ്രവർത്തിക്കുന്നത്. അവാർഡ് തുക ഖമീസ് മുശൈത്ത് ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ ജീവകാരുണ്യ നിധിയിലേക്ക് നൽകുമെന്നും കുഞ്ഞിമോൻ കാക്കിയ പറഞ്ഞു.
‘കോൺവൊക്കേഷൻ 2023’ എന്ന ബാനറിൽ നടന്ന അവാർഡ് ദാന പരിപാടി കെ.എം.സി.സി നാഷനൽ കമ്മിറ്റി പ്രസിഡൻറ് കെ.പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ഖമീസ് മുശൈത്ത് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ബഷീർ മൂന്നിയൂർ അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി മുഖ്യപ്രഭാഷണം നടത്തി.
കെ.എം.സി.സി പ്രീമിയർ സോക്കർ നറുക്കെടുപ്പിൽ ഒന്നാം സ്ഥാനം ലഭിച്ച അത്തിദേവിനുള്ള ബുള്ളറ്റ് മോട്ടോർ സൈക്കിളിന്റെ താക്കോൽദാനം ജിദ്ദ കെ.എം.സി.സി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര നിർവഹിച്ചു. ഹജ്ജ് വളന്റിയർക്കുള്ള ഉപഹാരം മക്ക കെ.എം.സി.സി ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ, ടൂർണമെന്റിലെ പ്രധാന സ്പോൺസറായ മന്തി ജസീറക്കുള്ള സർട്ടിഫിക്കറ്റ് മുഹമ്മദ് കുട്ടി മാതാപ്പുഴ എന്നിവർ വിതരണം ചെയ്തു.
സൈദ് അരീക്കര (അൽ ബാഹ), ഹാരിസ് കല്ലായി (ജീസാൻ), ഫൈസൽ ബാബു (ഖുൻഫുദ), സലാം (നജ്റാൻ), മുഹമ്മദ് കുട്ടി പാണ്ടിക്കാട് (ജിദ്ദ), ശറഫുദ്ദീൻ കണ്ണേറ്റി (വാദി ദവാസിർ), നാലകത്ത് മുഹമ്മദ് സാലി (ത്വാഇഫ്), ഖാലിദ് പട്ല (ജീസാൻ), ഗഫൂർ മൂന്നിയൂർ (ഖുൻഫുദ), സലീം (നജ്റാൻ), അസ്റു (മഹായിൽ), മുഹമ്മദ് സാലി ത്വാഇഫ്, ശരീഫ് മണ്ണാർക്കാട്, അഷ്റഫ് താനാളൂർ, ഹമീദ് പെരുവള്ളൂർ തുടങ്ങിയവർ സ്പോൺസർമാർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ടൂർണമെന്റിലെ ടീമുകൾ, സ്പോൺസർമാർ, റഫറിമാർ, ടെക്നീഷ്യൻസ്, മെഡിക്കൽ ടീം എന്നിവർക്കുള്ള ഉപഹാരവും ചടങ്ങിൽ സമ്മാനിച്ചു. ഉസ്മാൻ കിളിയമണ്ണിൽ, സലീം പന്താരങ്ങാടി, ഇബ്രാഹിം പട്ടാമ്പി, മുഹമ്മദ് ഷാഫി തിരൂർ, ഹസ്റത്ത് കടലുണ്ടി, മജീദ് അലീസ്, ഉമ്മർ ചെന്നാരിയിൽ, അമീർ കോട്ടക്കൽ, ഹാസിഫ് വഴിക്കടവ്, നിസാർ കരുവൻതിരുത്തി, സകരിയ്യ മണ്ണാർക്കാട്, ഫൈസൽ വെള്ളുമ്പ്രം, മുസ്തഫ മാളിക്കുന്ന്, അഷ്റഫ്, അനീഷ് അത്തോളി എന്നിവർ നേതൃത്വം നൽകി. മൊയ്തീൻ കട്ടുപ്പാറ സ്വാഗതവും സിറാജ് വയനാട് നന്ദിയും പറഞ്ഞു.

