കെ.എം.സി.സി ഹജ്ജ് വളൻറിയർമാരെ അനാകിഷ് ഏരിയ കമ്മിറ്റി ആദരിച്ചു
text_fieldsജിദ്ദ അനാകിഷ് കെ.എം.സി.സി ഹജ്ജ് വളൻറിയർമാർക്ക് നൽകിയ സ്വീകരണപരിപാടിയിൽ സിംസാറുൽ ഹഖ് ഹുദവി സംസാരിക്കുന്നു
ജിദ്ദ: ഈ വർഷത്തെ ഹജ്ജ് സേവനത്തിെൻറ ഭാഗമായി ജിദ്ദ ഹജ്ജ് ടെർമിനലിലും വിശുദ്ധ ഭൂമിയിലും മാതൃകാപരമായ സേവനപ്രവർത്തനങ്ങൾ നിർവഹിച്ച വളൻറിയർമാരെ ജിദ്ദ അനാകിഷ് ഏരിയ കെ.എം.സി.സി ആദരിച്ചു. വനിതകൾ ഉൾപ്പെടെയുള്ള വളൻറിയർമാർക്കാണ് സ്നേഹാദരം നൽകിയത്. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബുബക്കർ അരിമ്പ്ര ചടങ്ങ് ഉദ്ഘാടനം ചെയ്തു. പണ്ഡിതൻ സിംസാറുൽ ഹഖ് ഹുദവി മുഖ്യപ്രഭാഷണം നടത്തി. ഏരിയ പ്രസിഡന്റ് ബഷീർ കീഴിലത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സൗദി നാഷനൽ കമ്മിറ്റി ട്രഷറർ അഹമ്മദ് പാളയാട്ട്, ജനറൽ സെക്രട്ടറി വി.പി. മുസ്‌തഫ, ട്രഷറർ വി.പി. അബ്‌ദുറഹ്‌മാൻ വെള്ളിമാട് കുന്ന്, ഭാരവാഹികളായ ശിഹാബ് താമരക്കുളം, ഇസ്‌ഹാഖ് പൂണ്ടോളി, ഹസ്സൻ ബത്തേരി, സാബിൽ മമ്പാട്, ലത്തീഫ് കളകാന്തിരി, സിറാജ് കണ്ണവം, ലത്തീഫ് വെള്ളമുണ്ട, ഷൗകത്ത് ഞാറക്കോടൻ, അഷ്‌റഫ് മുല്ലപ്പള്ളി, സക്കരിയ ആറളം, അലി പാങ്ങാട്, സിദ്ദിഖ് ഓമാനൂർ, മുംതസ് ടീച്ചർ എന്നിവർ വളൻറിയർമാർക്കുള്ള ഉപഹാരങ്ങൾ സമ്മാനിച്ചു.
ബിഷർ കുറ്റിക്കടവ് ഖിറാഅത്ത് നടത്തി. ഏരിയാ ജനറൽ സെക്രട്ടറി എ.സി. മുജീബ് പാങ്ങ് സ്വാഗതവും ട്രഷറർ അബ്ദുൽ ഫത്താഹ് താനൂർ നന്ദിയും പറഞ്ഞു. ബഷീർ കുറ്റിക്കടവ്, എം.എ. കോയ മൂന്നിയൂർ, ശരീഫ് തെന്നല, ബഷീർ ആഞ്ഞിലങ്ങാടി, ഫാരിസ് കോങ്ങാട്, ശരീഫ് അമൽ, യാസർ അറാഫത്ത്, നാസർ എടപ്പറ്റ, സമീർ ചെമ്മംകടവ്, റഹ്‌മത്ത് അലി കൊണ്ടോട്ടി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

