കഅ്ബയെ പുതപ്പിച്ച കിസ്വയുടെ അറ്റകുറ്റപ്പണി പൂർത്തിയായി
text_fieldsകഅ്ബയെ പുതപ്പിച്ച കിസ്വയുടെ ബെൽറ്റ് മുറുക്കലും അറ്റകുറ്റപണിയും പൂർത്തിയായപ്പോൾ
മക്ക: കഅ്ബയെ പുതപ്പിച്ച കിസ്വയുടെ ബെൽറ്റ് മുറുക്കലും അറ്റകുറ്റപ്പണിയും പൂർത്തിയായി. ഹറം കാര്യാലയത്തിന് കീഴിലെ കിസ്വ മെയിൻറനൻസ് വിഭാഗമാണ് പതിവുപോലെ കിസ്വയുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയിരിക്കുന്നത്.
കഅ്ബയുടെ ബെൽറ്റ് മുറുക്കുന്നതും നാലു ഭാഗത്തുനിന്ന് കിസ്വയുടെ അറ്റങ്ങൾ ഉറപ്പിച്ചുനിർത്തലും പൊടിതട്ടലുമടക്കമുള്ള ജോലികളുമാണ് അറ്റകുറ്റപ്പണികളെന്ന് വകുപ്പ് മേധാവി ഫഹദ് അൽജാബിരി പറഞ്ഞു.
കിസ്വ പരിപാലനത്തിനായി വർഷത്തിൽ പല തവണയായി റിപ്പയറിങ് നടത്താറുണ്ട്. കിസ്വക്ക് കേടുപാടുകൾ വരാതിരിക്കാൻ മുഴുസമയം ശ്രദ്ധിച്ചുവരുന്നതായും മെയിൻറനൻസ് വിഭാഗം മേധാവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

