കേളി കുടുംബവേദി ‘ജ്വാല അവാർഡ് 2026’ ഈ വർഷം നഴ്സിങ് മേഖലയ്ക്ക് നൽകും
text_fieldsകേളി കുടുംബവേദി ‘ജ്വാല അവാർഡ് 2026’ സംഘാടക സമിതി രൂപവത്കരണ യോഗം രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്
ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് റിയാദിലെ നഴ്സുമാരെ ആദരിക്കുന്നതിനായി കേളി കുടുംബവേദി വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു. മാർച്ച് എട്ടിലെ ലോക വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി വിവിധ മേഖലകളിൽ നൽകി വരുന്ന ‘ജ്വാല’ അവാർഡ്, ഈ വർഷം നഴ്സിങ് മേഖലയ്ക്കാണ് സമർപ്പിക്കുന്നത്. നഴ്സിങ് മേഖലയിലെ നിസ്തുലമായ സേവനങ്ങളെ പരിഗണിച്ച് ഈ വർഷം അവാർഡ് നൽകുന്നത് ഏറെ പ്രസക്തമാണെന്ന് സംഘാടകർ അറിയിച്ചു.
കായിക രംഗത്തെ മികവിന് ഖദീജ നിസ (2023), സാഹിത്യ രംഗത്ത് സബീന എം. സാലി (2024), വിദ്യാഭ്യാസ മേഖലയിൽ മീരാ റഹ്മാൻ (2025) എന്നിവർക്കായിരുന്നു മുൻവർഷങ്ങളിൽ അവാർഡ് നൽകിയിരുന്നത്. മെയ് 15-ന് നടക്കുന്ന പ്രധാന പരിപാടിയുടെ ഭാഗമായി കുട്ടികൾക്കായി ചിത്രരചനാ മത്സരവും സ്ത്രീ സംരംഭകർക്കായി സ്റ്റാളുകളും ഒരുക്കും. പരിപാടിയുടെ നടത്തിപ്പിനായി 101 അംഗ സംഘാടക സമിതി രൂപവത്കരിച്ചു. ബത്ഹ ലൂഹ ഓഡിറ്റോറിയത്തിൽ ചേർന്ന രൂപവത്കരണ യോഗം കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് ഉദ്ഘാടനം ചെയ്തു.
കുടുംബവേദി പ്രസിഡൻറ് ശ്രീഷ സുകേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി വി.കെ. ഷഹീബ പാനൽ അവതരണം നടത്തി. വി.എസ്. സജീന (ചെയ.), ദീപ രാജൻ (കൺ.), എൻ.കെ. സോവിന, രജീഷ നിസാം (ജോ. കൺ.), അനിത ലീലാമണി, ലക്ഷ്മി സുനിൽ (വൈ. ചെയ.) എന്നിവരാണ് സ്വാഗത സംഘം മുഖ്യ ഭാരവാഹികൾ. ഗീതാ ജയരാജ്, പ്രിയ വിനോദ്, നസീർ മുള്ളൂർക്കര, വിജിലാ ബിജു, ജയകുമാർ പുഴക്കൽ, സുകേഷ് കുമാർ, റഫീഖ് പാലത്ത്, ഷിനി നസീർ, റിയാസ് പള്ളാട്ട്, റഫീഖ് ചാലിയം എന്നിവർ വിവിധ സബ് കമ്മിറ്റി കൺവീനർമാരാണ്.
യോഗത്തിൽ രക്ഷാധികാരി സമിതി അംഗങ്ങളായ ഷമീർ കുന്നുമ്മൽ, സുരേന്ദ്രൻ കൂട്ടായ്, പ്രഭാകരൻ കണ്ടോന്താർ, സുരേഷ് കണ്ണപുരം, കേളി ആക്റ്റിങ് സെക്രട്ടറി ജോസഫ് ഷാജി, പ്രസിഡൻറ് ഷാജി റസാഖ്, ട്രഷറർ ഗഫൂർ ആനമങ്ങാട്, സെക്രട്ടറിയേറ്റ് അംഗം മധു ബാലുശ്ശേരി, നസീർ മുള്ളൂർക്കര, കുടുംബവേദി ട്രഷറർ സീനാ സെബിൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ വി.എസ്. സജീന, കെ.കെ. ഗീത, വിജില ബിജു എന്നിവർ സംസാരിച്ചു.
കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗം പ്രിയ വിനോദ് സ്വാഗതവും സംഘാടക സമിതി കൺവീനർ ദീപാ രാജൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

