കേളി വിദ്യാഭ്യാസ പ്രോത്സാഹന പുരസ്കാരം കൊല്ലം ജില്ലയിൽ വിതരണം ചെയ്തു
text_fieldsകേളി വിദ്യാഭ്യാസ പ്രോത്സാഹന പുരസ്കാരത്തിന് അർഹരായ കൊല്ലം ജില്ലയിലെ വിദ്യാർഥികൾ സംഘാടകരോടൊപ്പം
റിയാദ്: കേളി കലാസാംസ്കാരികവേദിയുടെയും കുടുംബ വേദിയുടെയും അംഗങ്ങളുടെ കുട്ടികൾക്കായി ഏർപ്പെടുത്തിയ വിദ്യാഭ്യാസ പ്രോത്സാഹന പുരസ്കാരത്തിന്റെ കൊല്ലം ജില്ലയിലെ വിതരണം കൊട്ടാരക്കര മുനിസിപ്പൽ ചെയർമാൻ എസ്.ആർ. രമേശ് നിർവഹിച്ചു. അബ്ദുൽ മജീദ് സ്മാരക മന്ദിര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേളി കേന്ദ്ര കമ്മിറ്റി അംഗം കിഷോർ ഇ. നിസ്സാം അധ്യക്ഷത വഹിച്ചു.
രക്ഷാധികാരി മുൻ അംഗം ദസ്തകീർ സ്വാഗതം പറഞ്ഞു. സി.ഐ.ടി.യു കൊല്ലം ജില്ല കമ്മിറ്റി അംഗം ബാബു, പ്രവാസി സംഘം കൊല്ലം ജില്ല സെക്രട്ടറി നിസാർ അമ്പലംകുന്ന്, കേളി രക്ഷാധികാരി മുൻ അംഗം സതീഷ് കുമാർ, കേളി ജോയൻറ് സെക്രട്ടറി സുനിൽ കുമാർ, കേന്ദ്ര കമ്മിറ്റി അംഗം ഷിബു തോമസ്, മുൻ ട്രഷറർ വർഗീസ് വാടി, മുൻ അംഗം ബേബി കുട്ടി എന്നിവർ സംസാരിച്ചു. പുരസ്കാരത്തിനർഹരായ വിദ്യാർഥികളുടെ മാതാപിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കാളികളായി.
പത്താം ക്ലാസിലും പ്ലസ് ടുവിലും തുടർപഠനത്തിന് യോഗ്യത നേടിയ കേളി അംഗങ്ങളുടെ കുട്ടികൾക്ക് തുടർപഠനത്തിന് പ്രോത്സാഹനം നൽകുന്നതിനായി ഏർപ്പെടുത്തിയതാണ് കേളി എജുക്കേഷനൽ ഇൻസ്പിരേഷൻ അവാർഡ് (കിയ). പ്രശംസാഫലകവും കാഷ് പ്രൈസും അടങ്ങുന്നതാണ് പുരസ്കാരം.
ജില്ലയിൽ 28 കുട്ടികളാണ് പുരസ്കാരത്തിന് അർഹരായത്. 228 കുട്ടികൾ ഈ അധ്യയനവർഷം പുരസ്കാരത്തിന് അർഹരായിട്ടുണ്ട്. വിവിധ ജില്ലകളിൽ ജില്ലതലങ്ങളിലും മേഖലതലങ്ങളിലുമയി കേരള പ്രവാസി സംഘത്തിന്റെ സഹകരണത്തോടെ വരുംദിവസങ്ങളിൽ വിതരണം ചെയ്യും.

