Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകേ​ളി വി​ദ്യാ​ഭ്യാ​സ...

കേ​ളി വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര​ങ്ങ​ൾ ക​ണ്ണൂ​ർ ജി​ല്ല​യി​ൽ വി​ത​ര​ണം ചെ​യ്​​തു

text_fields
bookmark_border
കേ​ളി വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര​ങ്ങ​ൾ    ക​ണ്ണൂ​ർ ജി​ല്ല​യി​ൽ വി​ത​ര​ണം ചെ​യ്​​തു
cancel
camera_alt

ക​ണ്ണൂ​ർ ജി​ല്ല​യി​ലെ കേ​ളി ‘കി​യ’ പു​ര​സ്കാ​ര വി​ജ​യി​ക​ൾ സം​ഘാ​ട​ക​രോ​ടൊ​പ്പം

റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കു​ടും​ബ​വേ​ദി​യു​ടെ​യും അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ വി​ദ്യാ​ഭ്യാ​സ പു​ര​സ്‌​കാ​രം ക​ണ്ണൂ​ർ ജി​ല്ല​യി​ൽ വി​ത​ര​ണം ചെ​യ്​​തു. ക​ണ്ണൂ​ർ എ​ൻ.​ജി.​ഒ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സി.​പി.​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ഇ.​പി. ജ​യ​രാ​ജ​ൻ വി​ത​ര​ണം നി​ർ​വ​ഹി​ച്ചു. ജി​ല്ല​യി​ൽ​നി​ന്ന് അ​ർ​ഹ​രാ​യ 25 കു​ട്ടി​ക​ളാ​ണ് പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി​യ​ത്.

പ​ത്താം ക്ലാ​സി​ലും പ്ല​സ് ടു​വി​ലും തു​ട​ർ​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി​യ കേ​ളി അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്ക് പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന​തി​നാ​യി ഏ​ർ​പ്പെ​ടു​ത്തി​യ​താ​ണ് കേ​ളി എ​ജു​ക്കേ​ഷ​ന​ൽ ഇ​ൻ​സ്‌​പി​രേ​ഷ​ൻ അ​വാ​ർ​ഡ് (കി​യ). പ്ര​ശം​സാ​ഫ​ല​ക​വും കാ​ഷ് പ്രൈ​സും അ​ട​ങ്ങു​ന്ന​താ​ണ്

പു​ര​സ്കാ​രം.

കേ​ളി കേ​ന്ദ്ര ര​ക്ഷാ​ധി​കാ​രി അം​ഗ​മാ​യി​രു​ന്ന സ​ജീ​വ​ൻ ചൊ​വ്വ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​പി.​എം ക​ണ്ണൂ​ർ ഏ​രി​യ സെ​ക്ര​ട്ട​റി കെ.​പി. സു​ധാ​ക​ര​ൻ, പ്ര​വാ​സി സം​ഘം ജി​ല്ല ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ടി.​പി. നാ​രാ​യ​ണ​ൻ, പി. ​പ​ത്മ​നാ​ഭ​ൻ, കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യി​രു​ന്ന കെ.​പി. വ​ത്സ​ൻ, കു​ഞ്ഞി​രാ​മ​ൻ മ​യ്യി​ൽ, സു​ധാ​ക​ര​ൻ ക​ല്യാ​ശ്ശേ​രി, വി.​പി. രാ​ജീ​വ​ൻ, റൗ​ദ ഏ​രി​യ ക​മ്മി​റ്റി അം​ഗം കെ.​കെ. ഷാ​ജി, കേ​ളി അം​ഗ​ങ്ങ​ളാ​യി​രു​ന്ന ജ​യ​രാ​ജ​ൻ ആ​ര​ത്തി​ൽ, ബാ​ബു, മു​ര​ളി ക​ണി​യാ​ര​ത്ത് എ​ന്നി​വ​ർ പു​ര​സ്കാ​ര ജേ​താ​ക്ക​ളെ അ​നു​മോ​ദി​ച്ചു സം​സാ​രി​ച്ചു.

കേ​ളി ജോ​യ​ന്‍റ് സെ​ക്ര​ട്ട​റി മ​ധു ബാ​ലു​ശ്ശേ​രി സ്വാ​ഗ​ത​വും കേ​ന്ദ്ര ക​മ്മി​റ്റി മു​ൻ അം​ഗം ശ്രീ​കാ​ന്ത് ചേ​നോ​ളി ന​ന്ദി​യും പ​റ​ഞ്ഞു. 10ാം ക്ലാ​സ് വി​ഭാ​ഗ​ത്തി​ൽ 129, പ്ല​സ് ടു ​വി​ഭാ​ഗ​ത്തി​ൽ 99 എ​ന്നി​ങ്ങ​നെ 228 കു​ട്ടി​ക​ളാ​ണ് ഈ ​അ​ധ്യ​യ​ന​വ​ർ​ഷം പു​ര​സ്‌​കാ​ര​ത്തി​ന് അ​ർ​ഹ​രാ​യി​ട്ടു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:distributioneducationKannur NewskeliDistrictaward
News Summary - Keli Education Awards Distributed in Kannur district
Next Story