കസവ് കലാവേദി ഗസൽ സന്ധ്യ ‘കായലരികത്ത്’
text_fieldsകസവ് കലാവേദി ഒരുക്കിയ ഗസൽ സന്ധ്യ ‘കായലരികത്ത്’ ജീവകാരുണ്യ പ്രവർത്തകൻ സിദ്ദിഖ് തുവ്വൂർ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: കസവ് കലാവേദി ഒരുക്കിയ ഗസൽ സന്ധ്യ ‘കായലരികത്ത്’ മൺമറഞ്ഞുപോയ ഇതിഹാസങ്ങളുടെ ഓർമകൾ അയവിറക്കി ആസ്വാദ്യകരമായി.
മലയാള ഗാനശാഖക്ക് നിസ്തുല സംഭാവനകൾ അർപ്പിച്ച ഇതിഹാസ താരങ്ങളായ പി. ഭാസ്കരൻ മാസ്റ്റർ, രാഘവൻ മാസ്റ്റർ, എം.എസ്. ബാബുരാജ്, കോഴിക്കോട് അബ്ദുൽ ഖാദർ, എച്ച്. മഹ്ബൂബ്, എൽ.ആർ. ഈശ്വരി, പി. ലീല, പി. സുശീല തുടങ്ങിയ പ്രതിഭാധനരുടെ നിരവധി ഗാനങ്ങൾ കോർത്തിണക്കി പ്രവാസി ഗായകൻ അബ്ദുൾ റഊഫ് തൃശൂർ നേതൃത്വം നൽകിയ ഗസൽ സന്ധ്യ സംഗീത മധുരം നിറഞ്ഞ ഗൃഹാതുര ഓർമകളുണർത്തുന്നതായി.
ജീവകാരുണ്യ പ്രവർത്തകൻ സിദ്ദിഖ് തുവ്വൂർ ഉദ്ഘാടനം ചെയ്തു. സലീം ചാലിയം അധ്യക്ഷത വഹിച്ചു. വി.പി. സലീം (ആനങ്ങാടി), നിസാം കായംകുളം, ഷറഫു തേഞ്ഞിപ്പലം, അബ്ദുൽ അസീസ്, സലീം ബത്തേരി, സലീം ആർത്തിയിൽ, ആഷിഫ് ആലത്തൂർ, റഈസ് എടശേരി, റിയാസ് ബാബു മോങ്ങം, സിദ്ധീഖ് കല്ലൂപറമ്പൻ, അസ്ലം പാലത്ത്, നാസർ കല്ലറ, ഉമർ അമാനത്ത്, ഹമീദ് ജി ഫോർ എന്നിവർ സംസാരിച്ചു.
മനാഫ് മണ്ണൂർ സ്വാഗതവും ബനൂജ് പൂക്കോട്ടുംപ്പാടം നന്ദിയും പറഞ്ഞു. കാദർ പൊന്നാനി, എം.പി. മുസമ്മിൽ, സഈദ് കല്ലായി, ഷിറാസ് കൊല്ലം, റഷീദ് കായംകുളം തുടങ്ങിയവർ നേതൃത്വം നൽകി. വോയിസ് ഓഫ് കസവ് ഗായകരായ അമീർ പാലത്തിങ്ങൽ, അനസ് മാണിയൂർ, നിഷാദ് നടുവിൽ, ദിൽഷാദ് കൊല്ലം, ഷൗക്കത്ത് പന്നിയങ്കര, രാജി റെജിനോൾഡ്, ജാസ്മിൻ കണ്ണൂർ, പാത്തു നിസാം, ഇശൽ ആഷിഫ്, ഇബ്റ ഇബ്രാഹിം, ബീഗം നാസർ, കബീർ എടപ്പാൾ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.
സുബിൻ മലപ്പുറം ഹാർമോണിയവും ബിജു തബലയും സലിം വടക്കൻ സന്തോഷ് തുടങ്ങിയവർ വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

