കരുവാരകുണ്ട് പാലിയേറ്റിവ് ഓണസദ്യ വിതരണം
text_fieldsകരുവാരകുണ്ട് പാലിയേറ്റിവ് ജിദ്ദ ചാപ്റ്റർ നടത്തിയ ഓണസദ്യ വിതരണം മുഹമ്മദലിക്ക് നൽകി ഹനീഫ കുരിക്കൾ ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: കരുവാരകുണ്ട് പാലിയേറ്റിവ് ജിദ്ദ ചാപ്റ്റർ (കെ.പി.ജെ.സി) ഓണസദ്യ വിതരണം നടത്തി. പാലിയേറ്റിവ് പ്രവർത്തനങ്ങൾക്ക് ധനശേഖരണാർഥം ജിദ്ദയിലുള്ളവരുടെ താമസ സ്ഥലങ്ങളിൽ മുൻകൂട്ടി ഓർഡർ നൽകിയവർക്കാണ് ഓണസദ്യ വിതരണം നടത്തിയത്. മുഹമ്മദലിക്ക് ആദ്യ സദ്യ നൽകി ഹനീഫ കുരിക്കൾ വിതരണോദ്ഘാടനം നടത്തി. എം.പി ലത്തീഫ്, കുഞ്ഞാപ്പു പുൽവെട്ട, മജീദ് തയ്യിൽ പുന്നക്കാട്, ഉസ്മാൻ കുണ്ടുകാവിൽ, അനിൽരാജ് പുന്നക്കാട്, ഷംസുദ്ദീൻ ഇല്ലിക്കുത്ത്, ജാഫർ സാദിഖ്, അലവി കുട്ടത്തി, അൻവർ അരിമണൽ, സജീർ തരിശ്, ഒ.പി. അഷ്റഫ് തരിശ്, ഇല്യാസ് തരിശ്, സമീർ കല്ലിടുമ്പൻ പാന്ത്ര, ഉസ്മാൻ മഞ്ഞൾപ്പാറ, റഷീദ് കൊടക്കുന്നൻ, അക്ബർ കേരള, ബൈജു കൽക്കുണ്ട്, എൻ.കെ മുജീബ്, സിറാജ് വീട്ടിച്ചോല, ആസിഫ്, സുബൈർ, സുൽഫീക്കർ, ജംഷീർ നാക്കൂത്ത്, ജാഫർ ഇപ്പുട്ടി എന്നിവർ ഓണസദ്യ വിതരണത്തിന് നേതൃത്വം നൽകി.

