Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightക​നി​വ് ക​ലാ​നി​ധി...

ക​നി​വ് ക​ലാ​നി​ധി പു​ര​സ്‌​കാ​രം ഗാ​ന​ര​ച​യി​താ​വ് ഷി​ബു ച​ക്ര​വ​ർ​ത്തി​ക്ക് സ​മ്മാ​നി​ച്ചു

text_fields
bookmark_border
ക​നി​വ് ക​ലാ​നി​ധി പു​ര​സ്‌​കാ​രം ഗാ​ന​ര​ച​യി​താ​വ് ഷി​ബു ച​ക്ര​വ​ർ​ത്തി​ക്ക്   സ​മ്മാ​നി​ച്ചു
cancel
camera_alt

ക​നി​വ് ക​ലാ​നി​ധി പു​ര​സ്കാ​രം ഷി​ബു ച​ക്ര​വ​ർ​ത്തി ഏ​റ്റു​വാ​ങ്ങി​യ​പ്പോ​ൾ

ദ​മ്മാം: ക​നി​വ് സാം​സ്‌​കാ​രി​ക​വേ​ദി​യു​ടെ ഏ​ഴാ​മ​ത് ‘ക​ലാ​നി​ധി പു​ര​സ്കാ​രം’ പ്ര​ശ​സ്ത ഗാ​ന​ര​ച​യി​താ​വ് ഷി​ബു ച​ക്ര​വ​ർ​ത്തി ഏ​റ്റു​വാ​ങ്ങി. അ​ൽ ഖോ​ബാ​ർ ക്ലാ​സി​ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ‘പാ​ടം പൂ​ത്ത​കാ​ലം’ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച വി​പു​ല​മാ​യ ച​ട​ങ്ങി​ലാ​ണ് പു​ര​സ്കാ​രം സ​മ്മാ​നി​ച്ച​ത്. ഗാ​ന​സ​ന്ധ്യ, സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം, പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം എ​ന്നി​വ ഉ​ൾ​പ്പെ​ട്ട​താ​യി​രു​ന്നു പ​രി​പാ​ടി. പ്ര​സി​ഡ​ൻ​റ്​ ഷി​ജു ക​ല​യ​പു​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​യാ​ളി സ​മാ​ജം ദേ​ശീ​യ പ്ര​സി​ഡ​ൻ​റ്​ മാ​ലി​ക് മ​ക്ബൂ​ൽ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത ഷി​ബു ച​ക്ര​വ​ർ​ത്തി ത​െൻറ പാ​ട്ടോ​ർ​മ​ക​ളു​ടെ അ​നു​ഭ​വ​ങ്ങ​ൾ സ​ദ​സ്സു​മാ​യി പ​ങ്കു​വെ​ച്ചു. സാ​ജി​ത് ആ​റാ​ട്ടു​പു​ഴ, ല​തി​കാ അ​ങ്ങേ​പ്പാ​ട്ട്, ജോ​ൺ രാ​ജു എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി അ​ജു ജോ​ൺ സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ ബി​ജു വ​ർ​ഗീ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

ഏ​ഴാ​മ​ത് ക​ലാ​നി​ധി പു​ര​സ്‌​കാ​ര പ്ര​ഖ്യാ​പ​നം ഷാ​ജി പ​ത്തി​ച്ചി​റ നി​ർ​വ​ഹി​ച്ചു. ബി​ജു ബേ​ബി​യും ബി​നോ കോ​ശി​യും ചേ​ർ​ന്ന് ഷി​ബു ച​ക്ര​വ​ർ​ത്തി​ക്ക് പു​ര​സ്‌​കാ​ര​വും മം​ഗ​ള​പ​ത്ര​വും കൈ​മാ​റി. സി​നി​മ-​നാ​ട​ക പ്ര​വ​ർ​ത്ത​ക​ൻ ജേ​ക്ക​ബ് ഉ​തു​പ്പ്, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ മ​ണി​ക്കു​ട്ട​ൻ, ഡോ. ​സി​ന്ധു ബി​നു, ഉ​ണ്ണൂ​ണി ഷി​ബു തു​ട​ങ്ങി ക​ലാ-​സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. അ​ല​ക്സ് ഫി​ലി​പ്പ്, മാ​ത്യു തോ​മ​സ്, റോ​യി ബാ​ബു എ​ന്നി​വ​രെ ക​നി​വ് പു​ര​സ്‌​കാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു. ഒ​രു പ​തി​റ്റാ​ണ്ട് പി​ന്നി​ട്ട ക​നി​വി​െൻറ യാ​ത്ര​യെ​ക്കു​റി​ച്ചു​ള്ള വീ​ഡി​യോ ച​ട​ങ്ങി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു.

ഷി​ബു ച​ക്ര​വ​ർ​ത്തി​യു​ടെ ശ്ര​ദ്ധേ​യ​മാ​യ ഗാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി അ​ര​ങ്ങേ​റി​യ ഗാ​ന​സ​ന്ധ്യ​ക്ക് ക​നി​വി​ലെ ഗാ​യ​ക​രും കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ ക​ലാ​പ്ര​വ​ർ​ത്ത​ക​രും നേ​തൃ​ത്വം ന​ൽ​കി. വ​ര​ല​ക്ഷ്മി നൃ​ത്ത​വി​ദ്യാ​ല​യ​ത്തി​ലെ ശി​ല്പ നൈ​സി​ലും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച സ്വാ​ഗ​ത നൃ​ത്ത​വും, അ​നീ​സി​യ അ​ൻ​വ​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ ക​നി​വ് വ​നി​താ വി​ഭാ​ഗം അ​വ​ത​രി​പ്പി​ച്ച സം​ഘ​നൃ​ത്ത​വും, ക​നി​വി​ലെ കു​ട്ടി​ക​ളു​ടെ സി​നി​മാ​റ്റി​ക് ഡാ​ൻ​സും പ​രി​പാ​ടി​യു​ടെ മാ​റ്റു​കൂ​ട്ടി. ഡോ​ണാ സു​സ​ൻ ഐ​പ്പ് ച​ട​ങ്ങി​െൻറ അ​വ​താ​രി​ക​യാ​യി​രു​ന്നു. ബി​ജു വ​ർ​ഗീ​സ്, ബി​നു ബേ​ബി, ജി​ബി ത​മ്പി എ​ന്നി​വ​ർ ക​ൺ​വീ​ന​ർ​മാ​രാ​യി പ്ര​വ​ർ​ത്തി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:awardskanivuaward
News Summary - Kanivu Kalanidhi Award Presented to Lyricist Shibu Chakravarthy
Next Story