Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ. ​ക​രു​ണാ​ക​ര​ൻ...

കെ. ​ക​രു​ണാ​ക​ര​ൻ ക​ർ​മ പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു

text_fields
bookmark_border
കെ. ​ക​രു​ണാ​ക​ര​ൻ ക​ർ​മ പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു
cancel
camera_alt

ഒ.​ഐ.​സി.​സി തൃ​ശൂ​ർ ജി​ല്ല ക​മ്മി​റ്റി ഏ​ർ​പ്പെ​ടു​ത്തി​യ കെ. ​ക​രു​ണാ​ക​ര​ൻ ക​ർ​മ പു​ര​സ്കാ​രം സു​രേ​ഷ്​ ശ​ങ്ക​റി​ന്​ സ​മ്മാ​നി​ക്കു​ന്നു

റി​യാ​ദ്​: ഒ.​ഐ.​സി.​സി തൃ​ശൂ​ർ ജി​ല്ല ക​മ്മി​റ്റി ഏ​ർ​പ്പെ​ടു​ത്തി​യ കെ. ​ക​രു​ണാ​ക​ര​ൻ ക​ർ​മ പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു. തൃ​ശൂ​ർ ജി​ല്ല ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സു​രേ​ഷ് ശ​ങ്ക​റാ​ണ് ഈ ​വ​ർ​ഷ​ത്തെ പു​ര​സ്​​കാ​ര​ത്തി​ന് അ​ർ​ഹ​നാ​യ​ത്. കോ​വി​ഡ് കാ​ല​ത്ത്​ പ്ര​വാ​സ​ലോ​ക​ത്തും നാ​ട്ടി​ലും ബു​ദ്ധി​മു​ട്ട​നു​ഭ​വി​ച്ചി​രു​ന്ന നി​ര​വ​ധി പേ​ർ​ക്ക് നാ​ട​ണ​യു​ന്ന​തി​ന്​ വി​മാ​ന ടി​ക്ക​റ്റും തൊ​ഴി​ൽ ന​ഷ്​​ട​പ്പെ​ട്ട​വ​ർ​ക്ക് മ​രു​ന്നും ഭ​ക്ഷ​ണ​വും ഒ​പ്പം നാ​ട്ടി​ൽ ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ന് ബു​ദ്ധി​മു​ട്ട​നു​ഭ​വി​ച്ചി​രു​ന്ന നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ടെ​ലി​വി​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും ന​ൽ​കി​യ സു​രേ​ഷ് ശ​ങ്ക​ർ ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. ഇ​ത്​ മു​ൻ​നി​ർ​ത്തി​യാ​ണ് പു​ര​സ്​​കാ​ര​ത്തി​ന്​ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന്​ ജൂ​റി ചെ​യ​ർ​മാ​ൻ റ​സാ​ഖ് ചാ​വ​ക്കാ​ട് പ​റ​ഞ്ഞു. 10,000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങി​യ അ​വാ​ർ​ഡ് റി​യാ​ദ്​ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ കു​ഞ്ഞി കു​മ്പ​ള​യും വൈ​സ് പ്ര​സി​ഡ​ൻ​റ്​ സ​ലീം ക​ള​ക്ക​ര​യും ചേ​ർ​ന്ന് സു​രേ​ഷ്​ ശ​ങ്ക​റി​ന്​ സ​മ്മാ​നി​ച്ചു. ച​ട​ങ്ങ് ശി​ഹാ​ബ് കൊ​ട്ടു​കാ​ട് ഉ​ദ്​​ഘാ​ട​നം ചെ​യ്‌​തു. ന​വാ​സ് വെ​ള്ളി​മാ​ട്കു​ന്ന്, അ​ബ്‌​ദു​ല്ല വ​ല്ലാ​ഞ്ചി​റ, മു​ഹ​മ്മ​ദ് അ​ലി മ​ണ്ണാ​ർ​ക്കാ​ട്, ര​ഘു​നാ​ഥ്‌ പ​റ​ശ്ശി​നി​ക്ക​ട​വ്, അ​സ്‌​ക​ർ ക​ണ്ണൂ​ർ, ഫൈ​സ​ൽ പാ​ല​ക്കാ​ട്, അ​യ്യൂ​ബ് ക​രൂ​പ്പ​ട​ന്ന എ​ന്നി​വ​ർ സം​സാ​രി​ച്ചു. നാ​സ​ർ വ​ല​പ്പാ​ട് സ്വാ​ഗ​ത​വും രാ​ജു തൃ​ശൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​യ സു​ലൈ​മാ​ൻ ഊ​ര​കം, ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, ജ​യ​ൻ കൊ​ടു​ങ്ങ​ലൂ​ർ എ​ന്നി​വ​രെ​യും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രാ​യ ഡോ. ​ഷാ​ന​വാ​സ്, ഡോ. ​സു​ജി ഗം​ഗാ​ധ​ര​ൻ എ​ന്നി​വ​രെ​യും വി​ദ്യാ​ഭ്യാ​സ​പ്ര​വ​ർ​ത്ത​ക​രാ​യ ഹൈ​സം നാ​സ​ർ, ഹ​ന സ​ത്താ​ർ എ​ന്നി​വ​രെ​യും ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​രാ​യ കു​ഞ്ഞി കു​മ്പ​ള, ഷാ​ജി സോ​ന, സ​ലീം ക​ള​ക്ക​ര, യ​ഹ്​​യ കൊ​ടു​ങ്ങ​ല്ലൂ​ർ, രാ​ജു തൃ​ശൂ​ർ, നേ​വ​ൽ ഗു​രു​വാ​യൂ​ർ, അ​ഷ്‌​റ​ഫ്‌ കി​ഴു​പു​ള്ളി​ക​ര, സോ​ണി പാ​റ​ക്ക​ൽ, ബ​ക്ക​ർ കി​ള്ളി​യി​ൽ എ​ന്നി​വ​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ഇ​ബ്രാ​ഹിം ചേ​ല​ക്ക​ര, രാ​ജേ​ഷ് ഉ​ണ്ണി​യാ​ട്ടി​ൽ, ഷാ​ജ​ൻ, സ​ഗീ​ർ അ​ലി എ​ന്നി​വ​ർ ച​ട​ങ്ങി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:award
News Summary - K. Karuna Karma presented the award
Next Story