ഡോ. ഹൈമക്ക് ജുബൈൽ ഒ.ഐ.സി.സിയുടെ ആദരം
text_fieldsഎം.ബി.ബി.എസ് പരീക്ഷയിൽ മികച്ച വിജയം നേടിയ
ഡോ. ഹൈമയെ ജുബൈൽ ഒ.ഐ.സി.സി ആദരിക്കുന്നു.
ജുബൈൽ: എം.ബി.ബി.എസ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ ജുബൈൽ ഒ.ഐ.സി.സി എക്സിക്യൂട്ടീവ് അംഗം അബ്ദുൽ റഷീദിന്റെ മകൾ ഡോ. ഹൈമയെ ഒ.ഐ.സി.സി ആദരിച്ചു. ജുബൈൽ ഒ.ഐ.സി.സി ഏരിയ കമ്മിറ്റി പ്രസിഡന്റ് നജീബ് നസീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി പ്രസിഡന്റ് ഇ. കെ. സലീം സംഘടനയുടെ ഉപഹാരം കൈമാറി.
ചടങ്ങിൽ ശിഹാബ് കായംകുളം, വിൽസൺ തടത്തിൽ, ലിബി ജെയിംസ്, അജ്മൽ താഹ, അൻഷാദ് ആദം, ഷമീം, വൈശാഖ്, മനോജ്, ഷാജിദ് കാക്കൂർ, നിതിൻ, ജെയിംസ് കൈപ്പള്ളിൽ, എൻ.പി.റിയാസ് , നജുമുനിസ്സ റിയാസ്, ദിവ്യ മനോജ്, പ്രിയ അരുൺ, ജ്യോതിഷ്, അനിൽ കണ്ണൂർ എന്നിവർ സംബന്ധിച്ചു. ജുബൈൽ ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറി വിൽസൺ പാനായിക്കുളം സ്വാഗതവും ട്രഷറർ അരുൺ കല്ലറ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

