Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജുബൈൽ ഒ.ഐ.സി.സി സൗദി ദേശീയ ദിനവും ഓണാഘോഷവും സംഘടിപ്പിച്ചു

text_fields
bookmark_border
ജുബൈൽ ഒ.ഐ.സി.സി സൗദി ദേശീയ ദിനവും ഓണാഘോഷവും സംഘടിപ്പിച്ചു
cancel
camera_alt


ജുബൈൽ ഒ.ഐ.സി.സി സംഘടിപ്പിച്ച ഓണം-സൗദി ദേശീയദിനാഘോഷ പരിപാടിയിൽ നിന്ന്


ജുബൈൽ: സൗദി യുടെ ദേശീയ ദിനാഘോഷവും ഓണാഘോഷവും വൈവിധ്യമാർന്ന കലാസാംസ്കാരിക പരിപാടികളോടെ ജുബൈൽ ഒ.ഐ.സി.സി ഏരിയ കമ്മിറ്റി സംഘടിപ്പിച്ചു. സൗദി സംസ്കാരത്തിന്റെയും ഭാരതീയ സംസ്കാരത്തിന്റെയും മനോഹരമായ സംഗമവേദിയായി മാറിയ ആഘോഷം, പ്രവാസി സമൂഹത്തിന്റെ കൂട്ടായ്മയും സൗഹൃദവും വിളിച്ചോതുന്നതായി.

സൗദി ദേശീയ ഗാനത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. സാംസ്കാരിക സമ്മേളനത്തിൽ ജുബൈൽ ഒ.ഐ.സി.സി ഏരിയ കമ്മിറ്റി പ്രസിഡന്റ് നജീബ് നസീർ അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി പ്രസിഡന്റ് ഇ.കെ. സലീം ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഭാരതീയ സംസ്കാരവും സൗദി സംസ്കാരവും സമന്വയിച്ച വൈവിധ്യങ്ങൾ നിറഞ്ഞതാണ് ഓരോ പ്രവാസിയുടെയും ജീവിതമെന്ന് അദ്ദേഹം പറഞ്ഞു.

യു.ഐ.സി കമ്പനി ഡയറക്ടറും ഗിന്നസ് റെക്കോർഡ് ജേതാവുമായ ഡോ. ബദറുദ്ദീൻ മുഖ്യാതിഥിയായിരുന്നു. ശിഹാബ് കായംകുളം, പ്രമോദ് പൂപ്പാല, സിറാജ് പുറക്കാട്, റഫീഖ് കുട്ടിലങ്ങാടി, ഹനീഫ് റാവുത്തർ, സി.ടി. ശശി, അബ്ദുൽ കരീം, വിൽസൺ തടത്തിൽ, ലിബി ജെയിംസ്, അജ്മൽ താഹ തുടങ്ങിയവർ ആശംസകൾ നേർന്നു. അൻഷാദ് ആദം പ്രോഗ്രാം കമ്മിറ്റി കൺവീനറായിരുന്നു. ഷമീം, വൈശാഖ്, മനോജ്, ഷാജിദ് കാക്കൂർ, ആഷിഖ്, മഹേഷ്, നിതിൻ, ജെയിംസ് കൈപ്പള്ളിൽ, എൻ.പി. റിയാസ്, നജുമുനിസ്സ റിയാസ്, ദിവ്യ മനോജ്, പ്രിയ അരുൺ, ഷലൂജ ശിഹാബ്, ജ്യോതിഷ്, അനിൽ കണ്ണൂർ, അബ്ദുൽ റഷീദ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. 'തൂഫാൻ' ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കാഥികനും അഭിനേതാവുമായ മനോജ് കാലടി 'രണ്ടാമൂഴം' എന്ന ഏകാംഗ നാടകം വേദിയിൽ അവതരിപ്പിച്ചു.

എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ജുബൈൽ ഒ.ഐ.സി.സി എക്സിക്യൂട്ടീവ് അംഗം അബ്ദുൽ റഷീദിന്റെ മകൾ ഡോ. ഹൈമയെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് വിവിധ കലാസാംസ്കാരിക പരിപാടികളും അരങ്ങേറി. ജുബൈൽ ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറി വിൽസൺ പാനായിക്കുളം സ്വാഗതവും ട്രഷറർ അരുൺ കല്ലറ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saudi National Day And Onam
Next Story