Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജുബൈൽ കെ.എം.സി.സി ഹോസ്പിറ്റൽ ഏരിയ അക്കാദമിക് എക്സലൻസ് അവാർഡ് വിതരണം

text_fields
bookmark_border
ജുബൈൽ കെ.എം.സി.സി ഹോസ്പിറ്റൽ ഏരിയ അക്കാദമിക് എക്സലൻസ് അവാർഡ് വിതരണം
cancel
camera_alt

ജുബൈൽ കെ.എം.സി.സി ഹോസ്പിറ്റൽ ഏരിയ കമ്മിറ്റി അക്കാദമിക് എക്സലൻസ് അവാർഡ് സീസൺ ഫോർ

ജുബൈൽ: പ്രവാസി സമൂഹത്തിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ മികവിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ജുബൈൽ കെ.എം.സി.സി ഹോസ്പിറ്റൽ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച അക്കാദമിക് എക്സലൻസ് അവാർഡ് സീസൺ ഫോർ ജുബൈൽ റീഗൽ റെസ്റ്റോറൻറ് ഹാളിൽ നടന്നു. 2025-26 അക്കാദമിക് വർഷത്തിൽ നീറ്റ്, 10ാം ക്ലാസ്, പ്ലസ് ടു (സി.ബി.എസ്.ഇ, കേരള സിലബസ്), എൽ.എസ്.എസ് തുടങ്ങിയ പരീക്ഷകളിൽ ഉന്നത വിജയം നേടിയ 25-ലധികം വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. ജുബൈലിൽ പഠിക്കുന്നവരും, നാട്ടിൽ പഠിക്കുന്നവരുമായ വിദ്യാർഥികളാണ് അവാർഡിന് അർഹരായത്.

ഏരിയ പ്രസിഡൻറ് അബൂബക്കർ കാസർകോട് അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സലാം ആലപ്പുഴ ഉദ്ഘാടനം ചെയ്തു. ഈസ്റ്റേൺ പ്രൊവിൻസ് ജോയിൻറ് സെക്രട്ടറി ശിഹാബ് കൊടുവള്ളി, സെൻട്രൽ കമ്മിറ്റി സെക്രട്ടറി ബഷീർ വെട്ടുപാറ, സെൻട്രൽ കമ്മിറ്റി ആക്ടിങ് സെക്രട്ടറി റിയാസ് ബഷീർ എന്നിവർ ആശംസകൾ നേർന്നു. മുഹമ്മദ് അയാൻ യൂസഫ് കോൽനാട്, ഖദീജ ഷഫാന കെ.പി, അഷ്ന നസ്റുദ്ദീൻ, റിദ മറിയം, ഗായത്രി ദീപക്, മാസിൻ മുഹമ്മദ്, ആയിഷ മറിയം, റിയ റഹ്മാൻ, മിഷാൽ ഫാത്തിമ, ഫാദി റഹ്മാൻ, ഹന ഹബീബ്, മാസിൻ മുഹമ്മദ് പി, മുഹമ്മദ് മുർത്തല, ഫാത്തിമ സന, ആസിയ നിസ, അബ്നാൻ മുഹമ്മദ്, ആയിഷ ഫമ്യ, ആബിദലി നൗഫൽ, അമ്ന സൈനബ്, റഫ ആയിഷ, ആയിഷ നിബ, സ്വബാഹ് സി.എ, ഹെസ്സ ഹാരിസ്, സിദ ഹാസിഫ്, ജസ നസീമ എന്നീ വിദ്യാർത്ഥികളാണ് ചടങ്ങിൽ വെച്ച് അവാർഡുകൾ ഏറ്റുവാങ്ങിയത്. വിജയികളായ വിദ്യാർത്ഥികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങ് ആബിദലി നൗഫലിന്റെ ഖിറാഅത്തോടെയാണ് ആരംഭിച്ചത്. ഏരിയ ജനറൽ സെക്രട്ടറി ശാമിൽ ആനിക്കാട്ടിൽ ചടങ്ങിൽ സ്വാഗതവും ട്രഷറർ മജീദ് ചാലിയം നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jubail KMCC Hospital Area Academic Excellence Award Distribution
Next Story