Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദ-മക്ക പുതിയ...

ജിദ്ദ-മക്ക പുതിയ റോഡ്​ നിർമാണം പുരോഗമിക്കുന്നു

text_fields
bookmark_border

ജി​ദ്ദ: മ​ക്ക​ക്കും ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​നു​മി​ട​യി​ൽ ദൂ​രം 35 മി​നി​റ്റാ​യി കു​റ​ക്കു​ന്ന ജി​ദ്ദ - മ​ക്ക നേ​രി​ട്ടു​ള്ള പു​തി​യ റോ​ഡി​െൻറ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. സൗ​ദി ഗ​താ​ഗ​ത ലോ​ജി​സ്​​റ്റി​ക് മ​ന്ത്രി സ്വാ​ലി​ഹ് ബി​ൻ നാ​സ​ർ അ​ൽ​ജാ​സ​ർ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തി. ഗ​താ​ഗ​ത അ​തോ​റി​റ്റി ആ​ക്ടി​ങ്​ ചെ​യ​ർ​മാ​ൻ എ​ൻ​ജി. ബ​ദ​ർ അ​ൽ ദ​ലാ​മി​യോ​ടൊ​പ്പ​മാ​ണ്​ മ​ന്ത്രി റോ​ഡ്​ സ​ന്ദ​ർ​ശി​ച്ച​ത്. പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന രീ​തി​യെ​ക്കു​റി​ച്ചും റോ​ഡ് സം​ര​ക്ഷ​യും ഗു​ണ​നി​ല​വാ​ര​വും വ​ർ​ധി​പ്പി​ച്ച് സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ഏ​റ്റ​വും പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ, ദൂ​രം, പൂ​ർ​ത്തി​യാ​യ ഘ​ട്ട​ങ്ങ​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച്​ മ​ന്ത്രി ചോ​ദി​ച്ച​റി​ഞ്ഞു.

മ​ക്ക, മ​ദീ​ന ഇ​രു ഹ​റ​മു​ക​ൾ​ക്കും തീ​ർ​ഥാ​ട​ക​ർ, മ​ദീ​ന സ​ന്ദ​ർ​ശ​ക​ർ എ​ന്നി​വ​രു​ൾ​പ്പെ​ടെ ദൈ​വ​ത്തി​െൻറ അ​തി​ഥി​ക​ളു​ടെ സേ​വ​ന​ത്തി​ന്​ ഭ​ര​ണ​കൂ​ടം ന​ൽ​കു​ന്ന പ​രി​ഗ​ണ​ന​യെ​യും താ​ൽ​പ​ര്യ​ത്തെ​യും മ​ന്ത്രി പ്ര​ശം​സി​ച്ചു. ജി​ദ്ദ - മ​ക്ക റോ​ഡി​െൻറ പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്ത് ശ്ര​മ​ങ്ങ​ൾ ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. നേ​രി​ട്ടു​ള്ള ജി​ദ്ദ - മ​ക്ക റോ​ഡ് ജി​ദ്ദ​യി​ലെ തി​ര​ക്ക് കു​റ​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്നും അ​ൽ​ഹ​റ​മൈ​ൻ റോ​ഡി​ൽ​നി​ന്ന് ന​ഗ​ര​പ്ര​ദേ​ശ​ത്തി​ന് പു​റ​ത്തേ​ക്ക് വാ​ഹ​ന​ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.​പു​തി​യ റോ​ഡ് അ​ൽ​ജ​മൂം, ഹ​ദ്ദ സെൻറ​ർ തു​ട​ങ്ങി നി​ര​വ​ധി ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലൂ​ടെ​യാ​ണ്​ ക​ട​ന്നു​പോ​കു​ന്ന​ത്. പ​ദ്ധ​തി പൂ​ർ​ത്തി​യാ​യാ​ൽ ഹ​ജ്ജ്, ഉം​റ ക​ർ​മ​ങ്ങ​ൾ ചെ​യ്യാ​നും മ​ക്ക​യി​ലെ​ത്താ​നും ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് വ​ലി​യ സൗ​ക​ര്യ​മാ​കും. മേ​ഖ​ല​യി​ലെ വാ​ണി​ജ്യ, സാ​മ്പ​ത്തി​ക, ടൂ​റി​സം പ്ര​സ്ഥാ​ന​ത്തെ പി​ന്തു​ണ​ക്കു​ക​യും ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MakkahRoad constructionJeddah
News Summary - Jeddah-Makkah new road construction is in progress
Next Story