ജെ.ഡി.സി.സി ഫാമിലി കോൺഫറൻസ് ബവാദി ഏരിയ പ്രചാരണോദ്ഘാടനം സംഘടിപ്പിച്ചു
text_fieldsജെ.ഡി.സി.സി ഫാമിലി കോൺഫറൻസ് ബവാദി ഏരിയ
പ്രചാരണോദ്ഘാടനം ശൈഖ് സഈദ് അലി മുഹ്സിൻ
നിർവഹിക്കുന്നു
ജിദ്ദ: പ്രവാസി കുടുംബങ്ങളെ വിവിധ വിഷയങ്ങളിൽ ബോധവത്കരിക്കുക എന്ന ലക്ഷ്യവുമായി ജെ.ഡി.സി.സി നവംബർ മൂന്നാം വാരത്തിൽ സംഘടിപ്പിക്കുന്ന ഫാമിലി കോൺഫറൻസിന്റെ ജിദ്ദ ബവാദി ഏരിയ പ്രചാരണോദ്ഘാടനം സമാപിച്ചു. ജംഇയ്യതുൽ ഫർഹ ഡയറക്ടർ ശൈഖ് സഈദ് അലി മുഹ്സിൻ പരിപാടി ഉദ്ഘാടനം ചെയ്തു. ലോകത്താകമാനം വിശ്വാസരംഗം ചൂഷണങ്ങൾക്ക് വിധേയ മാണെന്നും യഥാർത്ഥ അഹ്ലുസ്സുന്നയുടെ വിശ്വാസധാര പിന്തുടരുന്നതിലൂടെ മാത്രമെ വിശ്വാസികൾക്ക് ശാശ്വത വിജയം കരസ്ഥമാക്കുവാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ബവാദി ഹിറാ സ്ട്രീറ്റിലെ വുഡ്ലാൻഡ് റെസ്റ്റാറൻറ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജെ.ഡി.സി.സി ബവാദി ഏരിയാ പ്രസിഡണ്ട് ഡോ.റിയാസ് മാഹി അധ്യക്ഷത വഹിച്ചു. പീസ് റേഡിയോ പ്രതിനിധി ഹനീഫ് വണ്ടൂർ മുഖ്യ പ്രഭാഷണം നടത്തി. ജിദ്ദാ ദഅവാ കോഡിനേഷൻ കമ്മിറ്റി ജനറൽ സെക്രട്ടറി ഫൈസൽ വാഴക്കാട്, ഒ.ഐ.സി.സി ജിദ്ദ കാസർകോട് ജില്ല സെക്രട്ടറി നിധേഷ് ബാലൻ, വിസ്ഡം വെസ്റ്റേൺ റീജണൽ പ്രസിഡണ്ട് അബ്ദുൽ ഗഫൂർ പൂങ്ങാടൻ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. മുജീബ് തച്ചമ്പാറ സ്വാഗതവും റമീസ് കണ്ണൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

