Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യ​മ​നി​ലെ സം​ഘ​ർ​ഷം വ​ർ​ധി​ക്കു​ന്ന​ത് 'ഇ​സ്രാ​യേ​ലി​ന് മാ​ത്രം' ഗു​ണ​ക​ര​മെ​ന്ന് ഇ​റാ​ൻ

text_fields
bookmark_border
യ​മ​നി​ലെ സം​ഘ​ർ​ഷം വ​ർ​ധി​ക്കു​ന്ന​ത് ഇ​സ്രാ​യേ​ലി​ന് മാ​ത്രം ഗു​ണ​ക​ര​മെ​ന്ന് ഇ​റാ​ൻ
cancel

ജി​ദ്ദ : അ​റേ​ബ്യ​ൻ ഉ​പ​ദ്വീ​പി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ളി​ൽ ത​ങ്ങ​ൾ​ക്ക് അ​ഗാ​ധ​മാ​യ ആ​ശ​ങ്ക​യു​ണ്ടെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ഇ​സ്മാ​യി​ൽ ബാ​ഗാ​യി പ​റ​ഞ്ഞു. പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷം വ​ർ​ധി​ക്കു​ന്ന​ത് ഇ​സ്രാ​യേ​ൽ ഭ​ര​ണ​കൂ​ട​ത്തി​ന് മാ​ത്ര​മേ ഗു​ണം ചെ​യ്യൂ എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സൗ​ദി അ​റേ​ബ്യ​യി​ലെ കി​ങ് ഖാ​ലി​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​രെ​യു​ണ്ടാ​യ തു​ട​ർ​ച്ച​യാ​യ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ്ര​തി​ക​രി​ച്ച​ത്. യ​മ​ൻ ത​ല​സ്ഥാ​ന​മാ​യ സ​ന​യി​ൽ വി​മ​ത​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​രെ വ്യോ​മാ​ക്ര​മ​ണം ന​ട​ന്ന​താ​യി ഹൂ​തി അ​നു​കൂ​ല മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത് മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷ​മാ​ണ് സൗ​ദി​യി​ലെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

യ​മ​നി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​ത് ഇ​സ്രാ​യേ​ലി​ന്റെ താ​ല്പ​ര്യ​ങ്ങ​ൾ​ക്ക് മാ​ത്ര​മെ ഗു​ണം ചെ​യ്യു​ക​യു​ള്ളൂ എ​ന്ന് തെ​ഹ്‌​റാ​ൻ വ്യ​ക്ത​മാ​ക്കി. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മേ​ഖ​ല​യി​ലെ സൈ​നി​ക നീ​ക്ക​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും സൗ​ദി-​ഹൂ​തി ച​ർ​ച്ച​ക​ൾ​ക്ക് മ​ധ്യ​സ്ഥ​ത വ​ഹി​ക്കാ​ൻ ത​യ്യാ​റാ​ണെ​ന്നും ഇ​റാ​ൻ അ​റി​യി​ച്ചി​രു​ന്നു. അ​തി​നി​ടെ ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​രാ​ഗ്ചി സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ അ​ൽ സൗ​ദു​മാ​യി സം​സാ​രി​ക്കു​ക​യും, സൗ​ദി​യും യ​മ​നി​ലെ ഹൂ​തി​ക​ളും ത​മ്മി​ലു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​യൊ​രു​ക്കാ​ൻ സ​ഹാ​യി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്യു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ വെ​ച്ച് മൂ​ന്നാ​മ​തൊ​രു എ​ണ്ണ സൂ​പ്പ​ർ ടാ​ങ്ക​ർ നാ​വി​ക മൈ​നി​ൽ ത​ട്ടി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​താ​യി ഇ​റാ​ൻ്റെ ഇ​സ്‍ലാ​മി​ക് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് കോ​ർ​പ്സ് അ​റി​യി​ച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Iran says escalating conflict in Yemen benefits only Israel
Next Story