ഹൂതികൾക്ക് ഇറാൻ സഹായം; ‘യുദ്ധ പ്രഖ്യാപനം’–അമീർ മുഹമ്മദ്
text_fieldsറിയാദ്: സൗദി അറേബ്യ ആക്രമിക്കാൻ ഹൂതി വിമതർക്ക് ഇറാൻ നൽകുന്ന സായുധ സഹായം യുദ്ധപ്രഖ്യാപനത്തിന് തുല്യമാണെന്ന് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ.
റിയാദിനു നേർക്ക് ഹൂതികൾ ശനിയാഴ്ച ബാലിസ്റ്റിക് മിസൈൽ തൊടുത്ത സാഹചര്യത്തിലാണ് അമീർ മുഹമ്മദിെൻറ പ്രതികരണം.
ഹൂതികളുടെ നടപടി ഇറാെൻറ യുദ്ധ നീക്കമായി പരിഗണിക്കുമെന്ന് കഴിഞ്ഞദിവസം സൗദി അധികൃതർ വ്യക്തമാക്കിയിരുന്നു. ഇത്തരം പ്രകോപനങ്ങൾക്കെതിരെ സമയോചിതമായി പ്രതികരിക്കുമെന്ന് വിദേശകാര്യ മന്ത്രി ആദിൽ ജുബൈറും സൂചിപ്പിച്ചിരുന്നു. മിസൈലാക്രമണത്തെ തുടർന്ന് സൗദിക്ക് െഎക്യദാർഢ്യം പ്രഖ്യാപിച്ച് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസൺ അമീർ മുഹമ്മദിനെ ഫോണിൽ ബന്ധപ്പെട്ടു. സിവിലിയൻ മേഖലകളെ മനഃപൂർവം ലക്ഷ്യംവെക്കുന്ന ഹൂതി നടപടിയെ അദ്ദേഹം അപലപിച്ചു. സുരക്ഷഭീഷണി നേരിടുന്നതിൽ സൗദിക്കൊപ്പം ഉറച്ചുനിൽക്കുമെന്നും വ്യക്തമാക്കി. ഹൂതികൾക്ക് മിസൈലുകൾ നൽകുന്നതിൽ ഇറാനുള്ള പങ്ക് വ്യക്തമാണെന്നും യുദ്ധപ്രഖ്യാപനമായി കണക്കാക്കേണ്ടിവരുമെന്നും അമീർ മുഹമ്മദ് മറുപടി നൽകി.
റിയാദിലേക്ക് മിസൈൽ അയച്ചത് യുദ്ധക്കുറ്റത്തിന് തുല്യമാണെന്ന് ഹ്യൂമൻറൈറ്റ്സ് വാച്ചും അഭിപ്രായപ്പെട്ടു. ഒരു രാജ്യതലസ്ഥാനത്തെ സിവിലിയൻ വിമാനത്താവളത്തിനു നേർക്ക് വകതിരിവില്ലാെത മിസൈൽ പ്രയോഗിക്കുന്നത് പ്രകടമായ യുദ്ധക്കുറ്റംതന്നെയാണെന്നാണ് ഹ്യൂമൻറൈറ്റ്സ് വാച്ച് പശ്ചിമേഷ്യൻ ഡയറക്ടർ സാറ ലിയ വിറ്റ്സൺ വ്യക്തമാക്കി.
സൗദി നേതൃത്വത്തിൽ വിശ്വാസം –ട്രംപ്
റിയാദ്: സൗദി ഭരണാധികാരി സൽമാൻ രാജാവിലും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനിലും തനിക്ക് ഉറച്ച വിശ്വാസമാണെന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. അഴിമതിക്കെതിരെ സൗദി ഭരണനേതൃത്വം തുടങ്ങിയ വിപുലമായ നടപടികളുടെ പശ്ചാത്തലത്തിലാണ് ട്രംപിെൻറ പ്രതികരണം. അവർ ചെയ്യുന്നത് എന്താണ് എന്നതിനെക്കുറിച്ച് അവർക്ക് കൃത്യമായ ധാരണയുണ്ട്. കർക്കശ നടപടികൾക്ക് വിധേയമായവർ വർഷങ്ങളായി സ്വന്തം രാജ്യത്തെ പിഴിഞ്ഞുകൊണ്ടിരിക്കുകയായിരുന്നുെവന്നും ട്രംപ് ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
