‘അന്താരാഷ്ട്ര വിവർത്തന ഫോറം 2025’ റിയാദിൽ സമാപിച്ചു
text_fieldsറിയാദിൽ നടന്ന ‘അന്താരാഷ്ട്ര വിവർത്തന ഫോറം 2025’
റിയാദ്: സൗദി സാഹിത്യ, പ്രസിദ്ധീകരണ, വിവർത്തന കമീഷന്റെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസമായി നടക്കുന്ന 2025-ലെ അന്താരാഷ്ട്ര വിവർത്തന ഫോറം സമാപിച്ചു. റിയാദിലെ കിങ് അബ്ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾചറിൽ നടന്ന പരിപാടിയിൽ സംഭാഷണ സെഷനുകളും സംവേദനാത്മക വർക് ഷോപ്പുകളും നടന്നു. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള വിവർത്തന മേഖലയിൽ താൽപര്യമുള്ളവരും വൈദഗ്ധ്യം നേടിയവരും ഉൾപ്പെടെ നിരവധി സന്ദർശകരെ ഇത് ആകർഷിച്ചു.
സാഹിത്യ, പ്രസിദ്ധീകരണ, വിവർത്തന കമീഷൻ സി.ഇ.ഒ ഡോ. അബ്ദുല്ലത്തീഫ് ബിൻ അബ്ദുൽ അസീസ് അൽവാസിലിന്റെ പ്രസംഗത്തോടെയാണ് സമാപന ചടങ്ങ് ആരംഭിച്ചത്. ഈ വർഷത്തെ ഫോറത്തിന്റെ പ്രമേയമായ ‘സൗദിയിൽ നിന്ന്... ഞങ്ങൾ ഭാവി വിവർത്തനം ചെയ്യുന്നു’ എന്നത് രാജ്യത്തിനുള്ളിലെ വിവർത്തന ആശയത്തിലെ ആഴത്തിലുള്ള മാറ്റത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഇനി ഒരു ഭാഷാപരമായ പ്രവർത്തനമല്ല, മറിച്ച് മനുഷ്യ ആശയവിനിമയത്തിന്റെ പാലങ്ങൾ പണിയുന്നതിനും സാംസ്കാരിക സ്വാധീനം രൂപപ്പെടുത്തുന്നതിനും സംഭാവന ചെയ്യുന്ന ഒരു ദേശീയ പദ്ധതിയണെന്നും അൽവാസിൽ പറഞ്ഞു.
സമാപന ചടങ്ങിൽ അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകൾ സംയോജിപ്പിച്ച ബഹുഭാഷാ കലാപ്രകടനം നടന്നു. ബഹുസ്വരതയുടെ ആത്മാവിനെ ഉൾക്കൊള്ളുകയും കലയും ഭാഷയും ജനങ്ങൾ തമ്മിലുള്ള മനുഷ്യബന്ധത്തിനും ധാരണക്കും പാലമായി എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് എടുത്തുകാണിക്കുന്നതായിരുന്നു ആ പരിപാടി.
വിവർത്തന മേഖലയിലെ ഏറ്റവും പുതിയ ബൗദ്ധിക പ്രവണതകളും ആധുനിക സാങ്കേതികവിദ്യകളും അവലോകനം ചെയ്ത 15 സംവാദ സെഷനുകളിലും 17 പ്രത്യേക വർക് ഷോപ്പുകളിലുമായി 70-ലധികം പ്രാദേശിക, അന്തർദേശീയ വിദഗ്ധരുടെ പങ്കാളിത്തം ഫോറത്തിൽ ഉണ്ടായി. ആഗോള സാങ്കേതിക, സാംസ്കാരിക പരിവർത്തനങ്ങളുടെ വെളിച്ചത്തിൽ ഈ മേഖലയിലെ തൊഴിലാളികൾ നേരിടുന്ന വെല്ലുവിളികളും പ്രഫഷനൽ രീതികൾ വികസിപ്പിക്കാനുള്ള വഴികളും ഫോറം ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

