Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

താപനില 48 ഡിഗ്രി വരെ ഉയരാൻ സാധ്യത; റിയാദിൽ നാളെ കടുത്ത ചൂട്!

text_fields
bookmark_border
കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
Symbolic Image
cancel
camera_alt

പ്രതീകാത്മക ചിത്രം

റിയാദ്: സൗദി മധ്യ പ്രവിശ്യയുടെ വിവിധ പ്രദേശങ്ങളിൽ നാളെ (ചൊവ്വാഴ്ച) അതിരൂക്ഷമായ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. അന്തരീക്ഷ താപനില 47 മുതൽ 48 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്നാണ് പ്രവചനം.

തലസ്ഥാന നഗരിയായ റിയാദിന് പുറമെ ദറഇയ, താദിഖ്, ഹുറൈമില, റുമാഅ്​, ദുർമ, മറാത്ത്, അൽ ഹരീഖ്, അൽ ഖർജ്, അൽ ദിലം, ഹൂത്ത ബനീ തമീം, അൽ മുസാഹ്​മിയ്യ, ദവാദ്മി, അൽ റൈൻ, അൽ ഖുവൈഇയ്യ, അഫീഫ്, അൽ അഫ്​ലാജ്, അൽ സുലയ്യിൽ എന്നീ ഗവർണറേറ്റുകളെയും ഈ കടുത്ത ചൂട് ബാധിക്കും.

ചൊവ്വാഴ്ച രാവിലെ ഒൻപതിന്​ ആരംഭിക്കുന്ന ഉഷ്ണതരംഗം വൈകീട്ട് ഏഴ് വരെ നീണ്ടുനിൽക്കും. അതിനാൽ നിർദ്ദേശിച്ച സമയങ്ങളിൽ പ്രദേശവാസികളും പുറത്തിറങ്ങുന്നവരും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദേശിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - താപനില 48 ഡിഗ്രി വരെ ഉയരാൻ സാധ്യത; റിയാദിൽ നാളെ കടുത്ത ചൂട്!
Next Story