Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസേവനങ്ങളുമായി ഇന്ത്യൻ...

സേവനങ്ങളുമായി ഇന്ത്യൻ കോൺസുലാർ സംഘം സൗദിയിലെ വിവധയിടങ്ങളിലേക്ക്

text_fields
bookmark_border
സേവനങ്ങളുമായി ഇന്ത്യൻ കോൺസുലാർ സംഘം സൗദിയിലെ വിവധയിടങ്ങളിലേക്ക്
cancel

ജിദ്ദ: പ്രവാസികൾക്കാവശ്യമായ വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിെൻറയും വി.എഫ്.എസിെൻറയും ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം ഈ മാസം സൗദിയിലെ വിവിധ പ്രദേശങ്ങൾ സന്ദർശിക്കുന്നു. അൽ ബാഹ, യാംബു, ഖുൻഫുദ, അബഹ എന്നിവിടങ്ങളിലാണ് കോൺസുലാർ സംഘം എത്തുന്നത്. ജൂലൈ 10ന് അൽ ബാഹയിലെ ഷഹ്ദ ഇൻറർനാഷനൽ ഹോട്ടലിലാണ് ആദ്യ സന്ദർശനം. ജൂലൈ 17ന് യാംബു ടൗണിലെ കമേഴ്ഷ്യൽ പോർട്ടിന് എതിർവശത്തുള്ള ഹയാത്ത് റദ്വ ഹോട്ടലിലും, ജൂലൈ 24-ന് ഖുൻഫുദയിലെ അൽ അസ്ഹർ പാലസ് ഹോട്ടലിലും സംഘം സേവന കേന്ദ്രം പ്രവർത്തിക്കും. ജൂലൈ 31ന് അബഹ വി.എഫ്.എസ് സെൻററിലാണ് സേവനം.

ഈ ദിവസങ്ങളിൽ രാവിലെ 8.30 മുതൽ പ്രവാസികൾക്ക് കോൺസുലേറ്റ് ഉദ്യോഗസ്ഥരിൽ നിന്ന് ആവശ്യമായ സേവനങ്ങൾ ലഭ്യമാകും. പാസ്പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങൾ ആവശ്യമുള്ള അതത് മേഖലയിലെ പ്രവാസി ഇന്ത്യക്കാർ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് കോൺസുലേറ്റ് അധികൃതർ അറിയിച്ചു. സേവനം ആവശ്യമുള്ളവർ സന്ദർശന തിയതിയുടെ തൊട്ടുമുമ്പുള്ള ഏഴു ദിവസങ്ങൾക്കുള്ളിൽ https://services.vfsglobal.com/sau/en/ind/book-an-appointment എന്ന ലിങ്ക് ഉപയോഗിച്ച് മുൻകൂട്ടി അപ്പോയിൻറ്മെൻറ് എടുക്കേണ്ടതാണ്. ‘ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ആദ്യം’ എന്ന അടിസ്ഥാനത്തിലായിരിക്കും അപ്പോയിൻറ്മെൻറുകൾ അനുവദിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiigulfnewsgulfnewsmalayalam
News Summary - Indian consular team to visit various places in Saudi Arabia with services
Next Story