ഇന്ത്യൻ കോൺസുൽ ജനറലിന് തബൂക്കിൽ സ്വീകരണം നൽകി
text_fieldsഇന്ത്യൻ കോൺസുൽ ജനറൽ ഫഹദ് അഹ്മദ് ഖാൻ സൂരിക്ക് കോൺസുലേറ്റ് കമ്മിറ്റി ഫോർ കമ്മ്യൂനിറ്റി വെൽഫയർ തബുക്ക് ഘടകം നൽകിയ സ്വീകരണം
തബൂക്ക്: ഔദ്യോഗിക സന്ദർശനാർത്ഥം തബൂക്കിലെത്തിയ ഇന്ത്യൻ കോൺസുൽ ജനറൽ ഫഹദ് അഹ്മദ് ഖാൻ സൂരിയെ പ്രിൻസ് ഫഹദ് ബിൻ സുൽത്താൻ വിമാനത്താവളത്തിൽ കോൺസുലേറ്റ് കമ്മിറ്റി ഫോർ കമ്മ്യൂനിറ്റി വെൽഫയർ അംഗങ്ങളായ സിറാജ് എറണാകുളം, ഉണ്ണി മുണ്ടുപറമ്പ്, ഇസ്മാഈൽ പുള്ളാട്ട്, ഉബൈസ് മുസ്തഫ എന്നിവർ ചേർന്ന് സ്വീകരിച്ചു. പ്രാദേശിക അധികൃതരുമായി നടന്ന ഔദ്യോഗിക ചർച്ചകൾക്ക് ശേഷം ബുധനാഴ്ച തബൂക്കിലെ മദീന റോഡ് വി.എൽ.എസ് അറീനയിൽ നടത്തിയ ഇന്ത്യൻ കമ്മ്യൂനിറ്റി പൊതുചടങ്ങിൽ കോൺസൽ ജനറൽ സംബന്ധിച്ചു. ഇന്ത്യൻ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾക്കും പ്രയാസങ്ങൾക്കും ചോദ്യോത്തര വേളയിലൂടെ അദ്ദേഹം മറുപടി പറഞ്ഞു. വിവിധ സംഘടനകൾ വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് അദ്ദേഹത്തിന് നിവേദനം കൈമാറി.
ചടങ്ങിൽ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു. സിറാജ് എറണാകുളം സ്വാഗതവും ഇസ്മാഈൽ പുള്ളാട്ട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

