Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യ - സൗദി വിമാന സർവീസുകളുടെ തടസം; ജിദ്ദ ഇന്ത്യൻ കോണ്‍സുലേറ്റ് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു

text_fields
bookmark_border
ഇന്ത്യ - സൗദി വിമാന സർവീസുകളുടെ തടസം; ജിദ്ദ ഇന്ത്യൻ കോണ്‍സുലേറ്റ് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു
cancel

ജിദ്ദ: ​നിലവിലുള്ള സാഹചര്യത്തിൽ ഇന്ത്യക്കും സൗദി അറേബ്യയ്ക്കും ഇടയിലുള്ള വിമാന സർവീസുകളിൽ തടസ്സം നേരിട്ടതിനെ തുടർന്ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് പ്രവാസികൾക്കും തീർത്ഥാടകർക്കുമായി ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. ജിദ്ദ, മദീന എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവരും അവിടെ നിന്ന് തിരികെ പോകുന്നവരുമായ ഉംറ തീർത്ഥാടകർ ഉൾപ്പെടെയുള്ള ഇന്ത്യൻ പൗരന്മാർ വിമാനക്കമ്പനികളുമായി നിരന്തരം ബന്ധപ്പെട്ട് വിമാനങ്ങളുടെ ഏറ്റവും പുതിയ സമയവിവരങ്ങൾ ഉറപ്പുവരുത്തണമെന്ന് കോൺസുലേറ്റ് അറിയിച്ചു.

​വിമാനങ്ങൾ റദ്ദാക്കൽ, സമയമാറ്റം, ബദൽ യാത്രാ സൗകര്യങ്ങൾ, താമസം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ എയർപോർട്ടിലേക്ക് പുറപ്പെടുന്നതിന് മുമ്പായി അതാത് വിമാനകമ്പനികളുമായും ട്രാവൽ ഏജന്റുമാരുമായും ടൂർ ഓപ്പറേറ്റർമാരുമായും ബന്ധപ്പെടേണ്ടതാണ്. യാത്ര തടസം നേരിടുന്ന യാത്രക്കാരെ സഹായിക്കുന്നതിനായി കോൺസുലേറ്റ് പ്രാദേശിക അധികാരികളുമായും വിമാനക്കമ്പനികളുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ കോൺസുലേറ്റിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ വഴി ലഭ്യമാക്കും.

​യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിൽ സജ്ജീകരിച്ചിട്ടുണ്ട്. സഹായം ആവശ്യമുള്ളവർക്ക് +966 12 2614093, +966 556122301 എന്നീ നമ്പറുകളിലും +966 536209704 എന്ന വാട്സാപ്പ് നമ്പറിലും pbskcgi@gmail.com എന്ന ഇമെയിലിലും ബന്ധപ്പെടാവുന്നതാണ്.

​യാത്രക്കാർ പരിഭ്രാന്തരാകാതെ ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരണമെന്നും ഏത് തരത്തിലുള്ള കോൺസുലർ സഹായത്തിനും കോൺസുലേറ്റുമായി ബന്ധപ്പെടണമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - India-Saudi Flight Disruptions: Indian Consulate in Jeddah Issues Advisory for Citizens
Next Story