Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗൾഫ് കേരള പ്രവാസി അസോസിയേഷൻ സ്വാതന്ത്ര്യദിനാഘോഷം

text_fields
bookmark_border
ഗൾഫ് കേരള പ്രവാസി അസോസിയേഷൻ സ്വാതന്ത്ര്യദിനാഘോഷം
cancel

അബഹ: ഗൾഫ് കേരള പ്രവാസി അസോസിയേഷൻ (ജി.കെ.പി.എ) നേതൃത്വത്തിൽ ഖമീസ് മുശൈത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. കിങ് ഖാലിദ് യൂനിവേഴ്സിറ്റി പ്രഫസർ ഡോ. അബ്‌ദുൽ ഖാദർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. രാജ്യത്തിെൻറ സ്വാതന്ത്ര്യസമര ചരിത്രവും സ്വാതന്ത്ര്യത്തിെൻറ മൂല്യങ്ങളും പ്രവാസി സമൂഹം കാത്തുസൂക്ഷിക്കേണ്ടതിെൻറ പ്രാധാന്യവും അദ്ദേഹം സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.

ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിെൻറ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ വിവിധ മേഖലകളിലുള്ള പ്രവാസി സമൂഹാംഗങ്ങളുടെ പങ്കാളിത്തമുണ്ടായി. രാജ്യത്തിെൻറ ഐക്യവും അഖണ്ഡതയും ഉയർത്തിപ്പിടിക്കുന്നതിനൊപ്പം പ്രവാസി സമൂഹത്തിൽ ദേശീയബോധവും സൗഹൃദവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഭാരവാഹികളും പ്രവർത്തകരും പരിപാടിക്ക് നേതൃത്വം നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gulf Kerala Pravasi Association (GKPA) organized an Independence Day celebration at Khamis Mushait
Next Story