Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

text_fields
bookmark_border
എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
cancel

റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ റിയാദ് (എടപ്പ) ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. മലസ് അൽ മാസ് റസ്റ്റോറൻറ് ഹാളിയിൽ നടന്ന പരിപാടിയിൽ പ്രസിഡൻറ് കരീം കാനാമ്പുറം അധ്യക്ഷത വഹിച്ചു. ചെയർമാൻ അലി ആലുവ ഉദ്ഘാടനം നിർവഹിച്ചു. സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ രാജ്യത്തോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്വങ്ങൾ നിറവേറ്റാനുള്ള പ്രതിജ്ഞ പുതുക്കണമെന്ന് അദ്ദേഹം പറഞ്ഞു. ആർട്സ് കൺവീനർ നിസാർ കൊച്ചിൻ എല്ലാവർക്കും ദേശീയ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ജാതി, മത, ഭാഷ, പ്രദേശ വ്യത്യാസങ്ങൾക്കതീതമായി ഐക്യവും മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന് ജൂബി ലൂക്കോസ് സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഓർമിപ്പിച്ചു. ആഘോഷത്തോടനുബന്ധിച്ച് എടപ്പ സംഘടിപ്പിച്ച ഓൺലൈൻ ക്വിസ് മത്സരത്തിൽ ഹിലാൽ ബാബു ഒന്നാം സ്ഥാനവും നെസ്‌ലി ഉവൈസ് രണ്ടാം സ്ഥാനവും അജ്‌നാസ് ബാവു മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കുള്ള ഫോർടെക് സ്പോൺസർ ചെയ്ത സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.

സലാം പെരുമ്പാവൂർ, ഷുക്കൂർ ആലുവ, ജസീർ കോതമംഗലം, മുഹമ്മദ് ഉവൈസ്, പ്രവീൺ ജോർജ്, വിപിൻ ആൻറണി, അനസ് കോതമംഗലം, റിജോ ഡൊമിനിക്കോസ്, അംജദ് അലി, ഷജീർ ആലുവ, മുജീബ് മൂലയിൽ, മുഹമ്മദ് തസ്ലീം, സഹൽ പെരുമ്പാവൂർ, സിയാവുദീൻ, സുൽഫിക്കർ കരീം തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി സുഭാഷ് കെ. അമ്പാട്ട് സ്വാഗതവും ട്രഷറർ അമീർ കാക്കനാട് നന്ദിയും പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ernakulam District Pravasi Association Riyadh (EDAPPA) celebrated India's 80th Independence Day
Next Story