ഐ.എം.സി.സി പുരസ്കാരം നർഗീസ് ബീഗത്തിന്
text_fieldsദമ്മാം: ഐ.എൻ.എൽ സ്ഥാപക നേതാവ് ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ പേരിൽ പ്രവാസി ഘടകമായ ഐ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി മികച്ച ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾക്ക് നൽകിവരുന്ന അവാർഡ് ഈ വർഷം നർഗീസ് ബീഗത്തിന്. പ്രസിഡന്റ് സൈദ് കള്ളിയത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സൗദി നാഷനൽ എക്സിക്യൂട്ടീവ് യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.
ഹനീഫ് അറബി യോഗം ഉദ്ഘാടനം ചെയ്തു. മലപ്പുറം കാരാട് സ്വദേശിനിയായ നർഗീസ് ബീഗം ജീവിതപ്രയാസങ്ങളിലൂടെ കടന്നുവന്ന് ആതുരസേവന മേഖലയിലൂടെ ആദിവാസികളുടെയും മറ്റു ദുർബല വിഭാഗങ്ങളുടെയും കണ്ണീരൊപ്പാനും അവരെ കൈപിടിച്ചുയർത്താനും നിസ്വാർഥമായ പരിശ്രമങ്ങളിലേർപ്പെട്ട ആക്റ്റിവിസ്റ്റാണ്.
കഴിഞ്ഞവർഷം ഗോപിനാഥ് മുതുകാടിനായിരുന്നു അവാർഡ് സമ്മാനിച്ചത്. അരലക്ഷം രൂപയും പ്രശസ്തി ഫലകവുമാണ് പുരസ്കാരം. ഇസ്ഹാഖ് തയ്യിൽ, സജിമോൻ എസ്. തൈപ്പറമ്പിൽ, ഗസ്നി വട്ടക്കിണർ, ശിഹാബ് വടകര, അബ്ബാസ് മൗവ്വൽ, റസാഖ് പടനിലം, ഇർഷാദ് കളനാട്, അഫ്സൽ കാട്ടാമ്പള്ളി, റഷീദ് പുന്നാട്, സാദിഖ് ഇരിക്കൂർ, ഇക്ബാൽ പന്നിയങ്കര, ഹാരിസ് ഏറിയാപാടി തുടങ്ങിയവർ സംസാരിച്ചു. സൈനുദ്ദീൻ അമാനി സ്വാഗതവും റാഷിദ് കോട്ടപ്പുറം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
