Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകുട്ടിനോമ്പുകാരുടെ...

കുട്ടിനോമ്പുകാരുടെ ഇഫ്താർ ഒത്തുകൂടൽ കൗതുകമായി

text_fields
bookmark_border
Iftar gathering,
cancel
camera_alt

അ​സീ​ർ മ​ല​ർ​വാ​ടി ബാ​ല​സം​ഘം സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ സ​മ്മാന​ങ്ങ​ളു​മാ​യി

ഖ​മീ​സ്‌ മു​ശൈ​ത്ത്: കു​ട്ടി​ക​ൾ​ക്ക് മാ​ത്ര​മാ​യി അ​സീ​ർ മ​ല​ർ​വാ​ടി ബാ​ല​സം​ഘം സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മം കൗ​തു​ക​മാ​യി. വീ​ടു​ക​ളി​ൽ ത​യാ​റാ​ക്കി​യ വി​ഭ​വ​ങ്ങ​ളു​മാ​യാ​ണ് കു​ട്ടി​ക​ൾ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​നെ​ത്തി​യ​ത്.

ഇ​ഫ്താ​ർ പ​ങ്കു​വെ​ക്ക​ലി​ന്റെ​യും സ്നേ​ഹ​ത്തി​ന്റെ​യും കാ​രു​ണ്യ​ത്തി​ന്റെ​തു​മാ​ണെ​ന്ന ആ​ശ​യം പ​ല​ഹാ​ര​ങ്ങ​ളു​ടെ പ​ങ്കു​വെ​ക്ക​ലി​ലൂ​ടെ കു​ട്ടി​ക​ൾ പ​രി​ശീ​ലി​ക്കു​ക​യാ​യി​രു​ന്നു. ത​ങ്ങ​ളു​ടെ നോ​മ്പ​നു​ഭ​വ​ങ്ങ​ൾ പ​ര​സ്പ​രം പ​ങ്കു​വെ​ച്ചും സ​ന്തോ​ഷ​ങ്ങ​ൾ കൈ​മാ​റി​യും കു​ട്ടി നോ​മ്പു​കാ​ർ സം​ഗ​മ​ത്തി​ൽ ഒ​രു​മി​ച്ചു​കൂ​ടി. കു​ട്ടി​ക​ൾ​ക്ക് പ്രാ​ർ​ത്ഥ​ന​ക​ൾ ചൊ​ല്ലി പ​ഠി​പ്പി​ച്ചും ഉ​പ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യും ഹാ​ഫി​സ് ഫ​വാ​സ് അ​ബ്ദു​റ​ഹീം കു​ട്ടി​ക​ളോ​ട് സം​വ​ദി​ച്ചു.

സ്നേ​ഹ സാ​ഹോ​ദ​ര്യ​ത്തോ​ടെ എ​ല്ലാ​വ​രു​മൊ​ത്തു റ​മ​ദാ​നി​ലും തു​ട​ർ​ന്നും ജീ​വി​ക്ക​ണ​മെ​ന്ന് റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി കൊ​ണ്ട് അ​സീ​ർ ത​നി​മ ര​ക്ഷാ​ധി​കാ​രി മു​ഹ​മ്മ​ദ് അ​ലി ചെ​ന്ത്രാ​പ്പി​ന്നി പ​റ​ഞ്ഞു.

സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ മ​ത്സ​ര പ​രി​പാ​ടി​ക​ളും ന​ട​ന്നു. ന​വാ​ഫ് ബാ​ബു നേ​തൃ​ത്വം ന​ൽ​കി. മ​ത്സ​ര​വി​ജ​യി​ക​ൾ​ക്ക് ഡോ. ​ന​സീ​ർ, ഷ​മീ​ർ ക​ണ്ണൂ​ർ, സു​ഹൈ​ബ് ചെ​ർ​പ്പു​ള​ശ്ശേ​രി, ഫ​വാ​സ് അ​ബ്​​ദു​റ​ഹീം, നൗ​ഫ​ൽ ച​ങ്ങ​നാ​ശേ​രി എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ കൈ​മാ​റി. സ​ലീം കോ​ഴി​ക്കോ​ട്, മെ​ഹ്റു സ​ലീം, ഡോ. ​റ​സി​യ, സ​ക്കീ​ന ബീ​രാ​ൻ​കു​ട്ടി, ഫൈ​സ​ൽ വേ​ങ്ങ​ര, പ​ർ​വേ​സ് പി​ണ​റാ​യി, റീ​ന സു​ധീ​ർ, അ​ന്സി​ഫ് പൊ​ന്നാ​നി, മു​ഹ​മ്മ​ദ് ബാ​ബു ക​രു​നാ​ഗ​പ്പി​ള്ളി, ബി​ന്ദു ബാ​ബു എ​ന്നി​വ​ർ ഇ​ഫ്താ​റി​ന് നേ​ത്രീ​ത്വം ന​ൽ​കി. ഖി​റാ​അ​ത്ത് മ​ത്സ​ര​ത്തി​ൽ യാ​റ പീ​ർ​സാ​ദും മ​റി​യം ജാ​ഫ​റും, ബാ​ങ്ക് വി​ളി മ​ത്സ​ര​ത്തി​ൽ മു​ഹ​മ്മ​ദ് ശാ​ദി​ലും മു​ഹ​മ്മ​ദ് റാ​സി​ലും യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. ഹി​ഫ്ള് മ​ത്സ​ര​ത്തി​ൽ ഖ​ദീ​ജ ബി​നു​വും ലു​ഖ്‌​മാ​നും വി​ജ​യി​ക​ളാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FastingIftar gatheringRamadan 2024
News Summary - Iftar gathering of fasting children
Next Story