Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​സാ​ൻ ബയ്ശി​ൽ...

ജി​സാ​ൻ ബയ്ശി​ൽ മ​രി​ച്ച ബൈ​ജു​വി​​ന്റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു

text_fields
bookmark_border
ജി​സാ​ൻ ബയ്ശി​ൽ മ​രി​ച്ച ബൈ​ജു​വി​​ന്റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു
cancel
camera_alt

ബൈ​ജു പു​ളി​ക്ക​ൽ

ജി​സാ​ൻ: ബയ്ശി​ൽ മ​രി​ച്ച മ​ല​പ്പു​റം പ​റ​പ്പൂ​ർ ചീ​നി​പ്പ​ടി ഇ​രി​ങ്ങ​ല്ലൂ​ർ പു​ളി​ക്ക​ൽ വീ​ട്ടി​ൽ ബൈ​ജു പു​ളി​ക്ക​ലി​ന്റെ (41) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു. ഈ ​മാ​സം 12നാ​ണ് ജി​സാ​ൻ ബയ്ശ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്.

സൗ​ദി എ​യ​ർ​ലൈ​ൻ​സി​ൽ കൊ​ണ്ടു​പോ​യ മൃ​ത​ദേ​ഹ​ത്തെ ജ്യേ​ഷ്ഠ​സ​ഹോ​ദ​ര​ൻ ലൈ​ജു​വും സ​ഹോ​ദ​രി ഭ​ർ​ത്താ​വ് ദേ​വാ​ന​ന്ദ​നും അ​നു​ഗ​മി​ച്ചു. പൊ​ന്നാ​നി ശാ​ന്തി​തീ​രം ശ്മ​ശാ​ന​ത്തി​ൽ സം​സ്‌​ക​രി​ച്ചു.

ക​ര​ൾ​രോ​ഗം മൂ​ർ​ച്ഛി​ച്ച​തി​നെ തു​ട​ർ​ന്ന് ബയ്ശ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. 15 വ​ർ​ഷ​മാ​യി ബയ്ശി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ഇ​ദ്ദേ​ഹം ‘ഫോ​ർ ഫോ​ൾ​ഡ് മെ​യി​ന്റ​ന​ൻ​സ് ആ​ൻ​ഡ് ഫി​നി​ഷി​ങ്’​ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. മൂ​ന്ന് വ​ർ​ഷ​മാ​യി നാ​ട്ടി​ൽ പോ​കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഈ ​കാ​ല​യ​ള​വി​ൽ ഭാ​ര്യ​യും മ​ക​നും സ​ന്ദ​ർ​ശ​ക വി​സ​യി​ൽ ജി​സാ​നി​ലെ​ത്തി ഒ​രു വ​ർ​ഷ​ത്തോ​ളം ബൈ​ജു​വി​നൊ​പ്പം താ​മ​സി​ച്ചി​രു​ന്നു.

ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് സാ​മൂ​ഹി​ക ക്ഷേ​മ​സ​മി​തി അം​ഗം താ​ഹ കൊ​ല്ലേ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള നി​യ​മ​ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി​യ​ത്. ‘ജ​ല’​പ്ര​വ​ർ​ത്ത​ക​രാ​യ സ​ലാം കൂ​ട്ടാ​യി, ഫൈ​സ​ൽ മേ​ലാ​റ്റൂ​ർ, ഡോ. ​ജോ വ​ർ​ഗീ​സ്, ഹ​നീ​ഫ മൂ​ന്നി​യൂ​ർ, അ​ൽ അ​മീ​ൻ എ​ന്നി​വ​രും ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും ആ​വ​ശ്യ​മാ​യ സ​ഹാ​യം ന​ൽ​കി.

അ​റു​മു​ഖ​​ന്റെ​യും ത​ങ്ക​യു​ടെ​യും മ​ക​നാ​ണ്. ര​ഞ്ജി​ക​യാ​ണ് ഭാ​ര്യ. നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി അ​ന​ഞ്ജ​യ് ഏ​ക മ​ക​നാ​ണ്. ബൈ​ജു​വി​​ന്റെ ജ്യേ​ഷ്ഠ​ൻ ലൈ​ജു, സ​ഹോ​ദ​രി ഭ​ർ​ത്താ​വ് ദേ​വാ​ന​ന്ദ​ൻ, അ​നു​ജ​ൻ പ്ര​ജീ​ഷ്, ഭാ​ര്യ സ​ഹോ​ദ​ര​ൻ ര​ഞ്ജി​ത്ത് എ​ന്നി​വ​രും അ​ടു​ത്ത ബ​ന്ധു​ക്ക​ളും ബെ​യി​ഷി​ൽ ജോ​ലി ചെ​യ്യു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiigulfnewsgulfnewsmalayalam
News Summary - Iftar at Kondoti Center Jeddah
Next Story