‘ഓപറേഷൻ തൂഫാന്’ പിന്തുണയുമായി ഹാഇൽ ഐ.സി.എഫ് ഐക്യദാർഢ്യസദസ്സ്
text_fields‘ഓപറേഷൻ തൂഫാന്’ പിന്തുണയുമായി ഹാഇൽ ഐ.സി.എഫ് സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സ്
ഹാഇൽ: കേരള സർക്കാറിെൻറ ലഹരി വിരുദ്ധ കാമ്പയിൻ ‘ഓപറേഷൻ തൂഫാന്’ പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ഹാഇൽ റീജ്യൻ അറഫാ ദർബാർ ഹാളിൽ ഐക്യദാർഢ്യസദസ്സ് സംഘടിപ്പിച്ചു.
മുനീർ സഖാഫി വെണ്ണക്കോട് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ അഫ്സൽ കായംകുളം വിഷയാവതരണം നടത്തി. യുവതലമുറയിലെ ലഹരി ഉപയോഗം അവസാനിക്കും വരെ കാമ്പയിൻ ശക്തമാക്കണമെന്നും സർക്കാർ പോരാട്ടത്തിന് ഐ.സി.എഫ് പിന്തുണ നൽകുമെന്നും സദസ്സ് ആവശ്യപ്പെട്ടു. എന്നാൽ, വീര്യം കുറഞ്ഞ മദ്യം വിതരണം ചെയ്യാനുള്ള കേരള സർക്കാരിെൻറ നിലപാടിൽ സദസ്സ് പ്രതിഷേധം രേഖപ്പെടുത്തി.
പലിശക്കെണിയിലും ലഹരിക്കേസുകളിലും പെട്ട് ഗൾഫ് ജയിലുകളിലാകുന്ന മലയാളികളുടെ സാഹചര്യം മുൻനിർത്തി, പ്രവാസികൾക്കിടയിലെ ലഹരി, മദ്യം, പലിശ ഇടപാടുകൾക്കെതിരെ എല്ലാ പ്രവാസി സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ ബോധവത്കരണ ക്യാമ്പയിൻ നടത്താൻ സദസ്സ് ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാറിെൻറ പ്രവാസ വിരുദ്ധ നയങ്ങൾക്കെതിരെ രണ്ട് പ്രതിഷേധ പ്രമേയങ്ങൾ സദസ്സിൽ അവതരിപ്പിച്ചു. പാസ്പോർട്ട് പൗരത്വ രേഖയായി അംഗീകരിക്കില്ലെന്ന നിലപാടിനെതിരെയുള്ള പ്രമേയം ഹസൻ സഖാഫി ആറാട്ടുപുഴയും, സാധാരണക്കാരെ ബാധിക്കുന്ന പാസ്പോർട്ട് ഫീസ് വർധന പിൻവലിക്കണമെന്ന പ്രമേയം ആർ.എസ്.സി ചെയർമാൻ ഷാജഹാൻ അസ്ലമിയും അവതരിപ്പിച്ചു.
ഐ.സി.എഫ് ഹാഇൽ റീജ്യൻ പ്രസിഡൻറ് ബഷീർ സഅദി കിന്നിങ്ങർ അധ്യക്ഷത വഹിച്ചു. ബാപ്പു എസ്റ്റേറ്റ് മുക്ക് (കെ.എം.സി.സി), ഹൈദർ അലി ഖാസിം (ഒ.ഐ.സി.സി), സത്താർ പുന്നാട് (ഡ്രൈവേഴ്സ് കൂട്ടായ്മ), ബഷീർ നൂറാനി ജിദ്ദ (മർക്കസ്), റഹീം തിരൂർ, ഹമീദ് വയനാട്, ഷാജി താമരശ്ശേരി, ഷാജി മാന്നാർ, അൻവർ അമാന, ഹാഷിം റഹ്മാനി എന്നിവർ സംസാരിച്ചു. ഹമീദ് സഖാഫി കാടാച്ചിറ ചർച്ച നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി അബ്ദുസ്സലാം സഅദി ഒറ്റപ്പാലം സ്വാഗതവും നൗഫൽ പറക്കുന്ന് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

