Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ​വു​മാ​യി ഐ.​സി.​എ​ഫ് മ​ക്ക റീ​ജ്യ​ൻ ‘ഹെ​റി​റ്റേ​ജ് 2026’

text_fields
bookmark_border
ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ​വു​മാ​യി ഐ.​സി.​എ​ഫ് മ​ക്ക റീ​ജ്യ​ൻ ‘ഹെ​റി​റ്റേ​ജ് 2026’
cancel
camera_alt

ഐ.​സി.​എ​ഫ് മ​ക്ക റീ​ജ്യ​ൻ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ല​ഹ​രി വി​രു​ദ്ധ സം​ഗ​മ​ത്തി​ൽ നി​ന്ന്

മ​ക്ക: ഐ.​സി.​എ​ഫ് മ​ക്ക റീ​ജ്യ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ‘ഹെ​റി​റ്റേ​ജ് 2026’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ല​ഹ​രി വി​രു​ദ്ധ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. വി​വി​ധ സെ​ഷ​നു​ക​ളി​ലാ​യി ന​ട​ന്ന പ​രി​പാ​ടി​യു​ടെ ആ​ദ്യ സെ​ഷ​ൻ സു​ഹൈ​ൽ സ​ഖാ​ഫി ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ ഷ​മീ​ർ മ​ദ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ക്ക ലീ​ഡ് പ​ബ്ലി​ക് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ, ര​ക്ഷി​താ​ക്ക​ൾ, യു​വ​ജ​ന​ങ്ങ​ൾ എ​ന്നി​വ​ർ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന പ്ര​ധാ​ന ല​ഹ​രി വി​രു​ദ്ധ സ​മ്മേ​ള​നം അ​ബ്​​ദു​ൽ ഹ​മീ​ദ് പൂ​ക്കോ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ർ​ധി​ച്ചു​വ​രു​ന്ന ല​ഹ​രി ഉ​പ​യോ​ഗ​വും സ​ദാ​ചാ​ര​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഇ​ല്ലാ​താ​ക്കാ​ൻ മൂ​ല്യാ​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് സാ​ധി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് മു​സ്ലി​യാ​ർ മാ​ത്തോ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ഷി​ഖ് സ​ഖാ​ഫി പൊ​ന്മ​ള വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. പ്ര​വാ​ച​ക​െൻറ ജീ​വി​ത​മാ​ർ​ഗ​ങ്ങ​ൾ പി​ൻ​പ​റ്റി ഉ​ത്ത​മ​ബോ​ധ​മു​ള്ള സ​മൂ​ഹ​മാ​യി മാ​റ​ണ​മെ​ന്നും ല​ഹ​രി​യു​ടെ അ​മി​ത ഉ​പ​യോ​ഗം സ​ർ​വ​നാ​ശ​ത്തി​ലേ​ക്ക് സ​മൂ​ഹ​ത്തെ ന​യി​ക്കു​ന്ന​തി​നാ​ൽ പൊ​തു​പ്ര​വ​ർ​ത്ത​ക​രും ര​ക്ഷി​താ​ക്ക​ളും കു​ട്ടി​ക​ളും വി​ഷ​യ​ത്തി​ൽ ഏ​റെ ജാ​ഗ്ര​ത പു​ല​ർ​ത്തു​ക​യും ഗൗ​ര​വ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ക​യും വേ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശി​ഹാ​ബ് കു​റു​ക​ത്താ​ണി ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ൽ​മാ​ൻ വെ​ങ്ങ​ളം, വെ​ൽ​ഫെ​യ​ർ സെ​ക്ര​ട്ട​റി ജ​മാ​ൽ ക​ക്കാ​ട്, ആ​ർ.​എ​സ്.​സി മ​ക്ക റീ​ജ്യ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സു​ഹൈ​ൽ സ​ഖാ​ഫി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മൊ​യ്തീ​ൻ കോ​ട്ടോ​പ്പാ​ടം എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ഫ​ഹ​ദ് മ​ഹ്‌​ല​ർ സ്വാ​ഗ​ത​വും ക​ബീ​ർ പ​റ​മ്പി​ൽ​പീ​ടി​ക ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ICF Makkah Region 'Heritage 2026' with an anti-narcotics message
Next Story