Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.സി.എഫ് ദമ്മാം റീജിയൻ സ്നേഹസംഗമം സംഘടിപ്പിച്ചു

text_fields
bookmark_border
ഐ.സി.എഫ് ദമ്മാം റീജിയൻ സ്നേഹസംഗമം സംഘടിപ്പിച്ചു
cancel
camera_alt


ഐ.സി.എഫ് ദമ്മാം റീജിയൻ സംഘടിപ്പിച്ച സ്നേഹസംഗമത്തിൽ മുസ്തഫ മുക്കൂട് സംസാരിക്കുന്നു


ദമ്മാം: ഗാന്ധി ജയന്തിദിനത്തിൽ പി. സുരേന്ദ്രൻ രചിച്ച ‘ആർദ്രമായ് സ്നേഹമായ് ‘എന്ന പുസ്തകത്തെ ആസ്പദമാക്കി ഐ.സി.എഫ് ദമ്മാം റീജിയൻ ആർദ്രം-സ്നേഹസംഗമം സംഘടിപ്പിച്ചു. പ്രവാചകരുടെ സന്ദേശങ്ങൾ ആസ്പദമാക്കി രചിച്ച പുസ്തകം ഗാന്ധിജയന്തിയിൽ ചർച്ച ചെയ്യുന്നതിൽ ഏറെ പ്രസക്തിയുണ്ടെന്നും മഹാന്മാരുടെ ജീവിതത്തിലേക്ക് മടങ്ങുകയാണ് പുതിയ കാലത്തെ ആസുരതകൾക്കുള്ള പരിഹാരമെന്നും സംഗമം അഭിപ്രായപ്പെട്ടു.

പാരഗൺ റെസ്റ്റോറന്റിൽ നടന്ന പരിപാടിയിൽ ഐ.സി.എഫ് ദമ്മാം റീജിയൻ ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് പ്രസിഡന്റ് സലീം സഅദി താഴേക്കോട് അധ്യക്ഷത വഹിച്ചു. പബ്ലിക് റിലേഷൻ ആന്റ് മീഡിയ സെക്രട്ടറി മുസ്തഫ മുക്കൂട് ആമുഖ പ്രഭാഷണം നടത്തി. അൽമുന ഇന്റർനാഷണൽ സ്കൂൾ പ്രധാന അദ്ധ്യാപകൻ പ്രദീപ് നീലാഞ്ചേരി, എഴുത്തുകാരൻ സജിത്ത് വാണിയമ്പലം, അഖിൽ, അൻവർ തഴവ എന്നിവർ പ്രസംഗിച്ചു. റീജിയൻ ഹാർമണി ആന്റ് എമിനെൻസ് സെക്രട്ടറി അഷ്റഫ് ചാപ്പനങ്ങാടി ഉപസംഹാര പ്രഭാഷണം നടത്തി. റീജിയൻ സംഘടന സെക്രട്ടറി മുനീർ തോട്ടട സ്വാഗതവും ഹർഷദ് എടയന്നൂർ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gandhi Jayanti Book Discussion Held
Next Story