Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കിങ് ഖാലിദ് വിമാനത്താവളത്തിന് നേരെ ഹൂതികൾ നടത്തിയത് 20 ആക്രമണങ്ങൾ; സഖ്യസേന വക്താവ്

text_fields
bookmark_border
ഹൂതികളുടെ ആക്രമണങ്ങൾക്ക് മറുപടിയായി പ്രത്യേക ഓപ്പറേഷൻ നടത്തി
കിങ് ഖാലിദ് വിമാനത്താവളത്തിന് നേരെ ഹൂതികൾ നടത്തിയത് 20 ആക്രമണങ്ങൾ;  സഖ്യസേന വക്താവ്
cancel
camera_alt


മേജർ ജനറൽ തുർക്കി അൽ മാലിക്കി


റിയാദ്: ഒക്ടോബർ ഒന്ന് മുതൽ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതി ഭീകര സംഘടന 20ഓളം ആക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്ന് സംഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി പറഞ്ഞു. സഖ്യസേനയുടെ വാർത്താസമ്മേളനത്തിനിടയിലാണ് ഇക്കാര്യം പറഞ്ഞത്. സൈനിക നടപടികൾ ആരംഭിച്ചതു മുതൽ ആകെ 1104 മിസൈലുകളും 1135 ഡ്രോണുകളും ഉപയോഗിച്ച് ഹൂതികൾ സൗദി അറേബ്യയെ ലക്ഷ്യമിട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഹൂതികൾ സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെ കാടത്തവും ഭീകരപരവുമായ നടപടികൾ നടത്തിയിട്ടുണ്ട്. സൗദിയിലെ പത്തിലധികം വിമാനത്താവളങ്ങൾ, എണ്ണക്കമ്പനികൾ, തുറമുഖങ്ങൾ എന്നിവ ലക്ഷ്യമിടാൻ ഹൂതികൾ ശ്രമിച്ചിട്ടുണ്ട്. ഹൂതികളുടെ ആക്രമണങ്ങൾ പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വലിയ ഭീഷണിയാണെന്നും സംഖ്യസേന വക്താവ് പറഞ്ഞു.

സിവിലിയൻ വിമാനത്താവളങ്ങളെ ലക്ഷ്യമിടുന്നത് സൗദിയുടെ മാത്രം സുരക്ഷയെയല്ല, മറിച്ച് ആഗോള വ്യോമയാന സുരക്ഷയെക്കൂടിയാണ് ബാധിക്കുന്നത്. പ്രാദേശിക ശക്തികളുടെ സഹായത്തോടെ അത്യാധുനിക സാങ്കേതികവിദ്യകൾ സ്വന്തമാക്കാൻ ഹൂതികൾ പ്രവർത്തിച്ചെന്നും ഡ്രോണുകളും വേഗതയേറിയ ബോട്ടുകളും സ്വന്തമാക്കുന്ന ആദ്യത്തെ ഭീകരസംഘടനയായി അവർ മാറിയെന്നും സംഖ്യസേന വക്താവ് പറഞ്ഞു.

വിമാനത്താവളങ്ങളെ ലക്ഷ്യമിടുന്നത് യാത്രക്കാരായ ആയിരക്കണക്കിന് സാധാരണക്കാരുടെ ജീവനെ അപകടത്തിലാക്കുന്നു. കിങ് ഖാലിദ് വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണങ്ങളിൽ 17 പേർ കൊല്ലപ്പെടുകയും 333 പേർക്ക് പരിക്കേൽക്കുകയും അബ്ഹ വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് ഹൂതി ആക്രമണങ്ങളുടെ കണക്കുകൾ വിശദീകരിച്ച് സംഖ്യസേന വക്താവ് പറഞ്ഞു.

വിശുദ്ധ ഹറമുകളെ ലക്ഷ്യമിടാനുള്ള ഹൂതികളുടെ ശ്രമങ്ങൾ ദാരുണവും ക്രൂരവുമാണ്. ഭൂമിയിലെ ഏറ്റവും വിശുദ്ധമായ സ്ഥലങ്ങളെ ലക്ഷ്യമിടുന്ന അവരുടെ ശത്രുതാപരമായ സമീപനത്തിന്റെ തുടർച്ചയാണ് ഈ ആക്രമണങ്ങളെന്നും വക്താവ് പറഞ്ഞു. സൗദി സായുധ സേന ഉയർന്ന സജ്ജീകരണങ്ങളും അത്യാധുനിക ശേഷിയുമുള്ള യുദ്ധസംവിധാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കുള്ളിൽ മലനിരകളിലെ 127 ആയുധശേഖരങ്ങളും നിരവധി ലോഞ്ചറുകളും ഞങ്ങൾ നശിപ്പിച്ചു.

കിങ് ഖാലിദ് വിമാനത്താവളത്തിനും മറ്റ് വിമാനത്താവളങ്ങൾക്കും നേരെയുണ്ടായ ഹൂതി ആക്രമണങ്ങൾക്ക് മറുപടിയായി ഞങ്ങൾ പ്രത്യേക ഓപ്പറേഷൻ നടപ്പിലാക്കുകയും ചെയ്തു. പത്രസമ്മേളനത്തിൽ ഹൂതികളുടെ യുദ്ധശ്രമങ്ങളെ പിന്തുണയ്ക്കുന്ന സുപ്രധാന ശേഷികളെ നിർവീര്യമാക്കുന്ന നടപടിയെക്കുറിച്ചും റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ വിശദാംശങ്ങളെക്കുറിച്ചും വക്താവ് സംസാരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Coalition Responds To Houthi Attacks
Next Story