Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എച്ച്.എം.ആർ മാഡ്രിഡ് സോക്കർ 2026 മാഡ്രിഡ്‌ -ബദർ, ഖാലിദിയ്യ -എഫ്-സി ദമ്മാം സെമി പോരാട്ടങ്ങൾ ഇന്ന്

text_fields
bookmark_border
എച്ച്.എം.ആർ മാഡ്രിഡ് സോക്കർ 2026 മാഡ്രിഡ്‌ -ബദർ, ഖാലിദിയ്യ -എഫ്-സി ദമ്മാം സെമി പോരാട്ടങ്ങൾ ഇന്ന്
cancel
camera_alt

മാഡ്രിഡ്‌ സോക്കറിൽ പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ട എഫ് സി ദമ്മാമിന്റെ സാഹിറിന് റിയാസ് പറളി, ആഷി നെല്ലിക്കുന്ന്, റഷീദ് മാണി തൊടി എന്നിവർ ചേർന്ന് പുരസ്കാരം കൈമാറുന്നു.



ദമ്മാം: കിഴക്കൻ പ്രവിശ്യയിലെ ഫുട്ബോൾ പ്രേമികൾക്ക് ആവേശത്തിന്റെ വസന്തോത്സവം സമ്മാനിച്ച് മുന്നേറുന്ന എച്ച്.എം.ആർ മാഡ്രിഡ്‌ സോക്കർ 2026' ടൂർണമെന്റ് അന്തിമ പോരാട്ടങ്ങളിലേക്ക്. ദമ്മാം മാഡ്രിഡ്‌ എഫ്.സി സംഘടിപ്പിക്കുന്ന ടൂർണമെന്റിന്റെ ആവേശകരമായ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ പൂർത്തിയായതോടെ സെമി ഫൈനൽ ലൈനപ്പ് വ്യക്തമായി. ആദ്യ സെമിയിൽ രാത്രി 7.30 - മാഡ്രിഡ്‌ എഫ്.സി - ബദർ എഫ്.സി യെയും, രണ്ടാം സെമി ഫൈനലിൽ രാത്രി 8.30 - ന് ഖാലിദിയ്യ എഫ്.സി -എഫ്.സി ദമ്മാം മിനെയും നേരിടും. കിഴക്കൻ പ്രവിശ്യയിലെ മുഴുവൻ കാല്പന്ത് പ്രേമികളെയും പോരാട്ടങ്ങൾ നേരിട്ട് കാണുന്നതിനായി ഓഫ്‌ സൈഡ് അറീനസ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

ക്വാർട്ടർ പോരാട്ടങ്ങളിലെ വീറും വാശിയും പ്രകടമായ പോരാട്ടങ്ങളിൽ മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് കെപ്‌വ എഫ്.സിയെ തകർത്താണ് ആതിഥേയരായ മാഡ്രിഡ്‌ എഫ്.സി സെമി ബെർത്ത് ഉറപ്പിച്ചത്. മാഡ്രിഡിനായി അൻസിഫ് രണ്ടും, മുബീൻ, ജിഫ്രി എന്നിവർ ഒരോ ഗോളും നേടി! സ്ട്രൈക്കർ സൽമാൻ ഫാരിസ് നേടിയ ഹാട്രിക്കിന്റെ പിൻബലത്തിൽ ദമ്മാം സോക്കറിനെ ഏക പക്ഷീയമായ മൂന്ന് ഗോളിന് തകർത്ത് കൊണ്ടായിരുന്നു ഖാലിദിയ്യയുടെ സെമി ഫൈനൽ തേരോട്ടം! മൂന്നാം കോർട്ടറിൽ ഗോൾകീപ്പർ സാദിഖിന്റെ വിസ്മയ സേവുകൾ ആണ് ബദർ എഫ്.സി യെ മുന്നോട്ട് നയിച്ചത്‌! പസഫിക് ലോജിസ്റ്റിക് ബദർ എഫ്.സിയും യൂത്ത് ക്ലബ്‌ അൽഖോബാറും തമ്മിലുള്ള മത്സരം ആക്രമണ-പ്രത്യാക്രമണങ്ങൾ കൊണ്ട് ആവേശഭരിതമായിരുന്നു. നിശ്ചിത സമയത്ത് ഗോളുകളൊന്നും പിറക്കാതിരുന്ന തോടെ വിജയികളെ കണ്ടെത്താൻ ടൈബ്രേക്കർ വേണ്ടിവന്നു. ടൈബ്രേക്കറിൽ യൂത്ത് ക്ലബ്ബിന്റെ നിർണ്ണായകമായ മൂന്ന് കിക്കുകൾ തടഞ്ഞിട്ട സാദിഖ് ടീമിന്റെ രക്ഷകനായി 'പ്ലെയർ ഓഫ് ദി മാച്ച്' പുരസ്കാരം സ്വന്തമാക്കി.

അവസാന ക്വാർട്ടർ പോരാട്ടത്തിൽ കോർണിഷ് സോക്കർ ക്ലബ്ബിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് എഫ്.സി ദമ്മാം സെമിയിൽ ഇടം നേടിയത്. ആദ്യ പകുതിയിൽ റിയാസ് നേടിയ മനോഹര ഗോളിലൂടെ ലീഡെടുത്ത എഫ്.സി ദമ്മാമിനായി രണ്ടാം പകുതിയിൽ ലഭിച്ച പെനാൽറ്റി സ്പോട്ട് കിക്ക് വലയിലാക്കി സനൂജ് വിജയം പൂർത്തിയാക്കി.! ഗോൾ ബാറിന് കീഴിൽ മികച്ച പ്രകടനം നടത്തിയ എഫ് -സി ദമ്മാമിന്റെ സാഹിർ ആയിരുന്നു പ്ലെയർ ഓഫ് ദി മാച്ച് ആയി തീരെഞെടുക്കപ്പെട്ടത്. അണ്ടർ 16-വിഭാഗം സെമി പോരാട്ടത്തിൽ കോർണിഷ് സോക്കർ അക്കാദമിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴ്പെടുത്തി ഗ്രാസ് റൂട്ട് അക്കാദമി ഫൈനലിലേക്ക് യോഗ്യത നേടി.

ഗ്രാസ് റൂട്ടിനായി മികച്ച പ്രകടനം നടത്തിയ അംജദ് പ്ലെയർ ഓഫ് ദി മാച്ച് ആയി. ഷമീർ കൊടിയത്തൂർ, താഹിർ വല്ലപ്പുഴ, റിയാസ് പറളി, ആഷി നെല്ലിക്കുന്ന്, സിറാജ് ഊരകം, സലാഹുദ്ധീൻ കണ്ണമംഗലം, ബീരാൻ കുട്ടി ചെറി, എന്നിവർ പുരസ്കാരങ്ങൾ കൈമാറി. ടൂർണമെന്റ് കമ്മിറ്റി ഭാരവാഹികളായ യൂസുഫ് ചേറൂർ, സഹീർ മജ്ദാൽ, ലുക്മാനുൽ ഹക്കീം, ഷഫീർ മണലോടി, നാസർ വെള്ളിയത്ത്, ഹാരിസ് നീലേശ്വരം, ഷുക്കൂർ ആലുങ്ങൽ, അമീൻ കണ്ണൂർ, നൗഫൽ, അഷ്‌റഫ്‌ ഓമശേരി തുടങ്ങിയവർ നേതൃത്വം നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dammam Madrid FC Tournament Semifinals
Next Story