മലബാർ ഗോൾഡിൽ ഹാർട്ട് ടു ഹാർട്ട് കലക്ഷൻ
text_fieldsമലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് പുറത്തിറക്കിയ ഹാർട്ട് ടു ഹാaർട്ട് കളക്ഷെൻറ ലോഞ്ചിങ് ബോളിവുഡ് താരം കരീന
കപൂർഖാൻ നിർവഹിക്കുന്നു
റിയാദ്: ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ആഭരണ ശൃംഖലയായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, പ്രണയ കാലത്തെ വരവേൽക്കുന്നതിനായി ഏറ്റവും പുതിയ ഹാർട്ട് ടു ഹാർട്ട് കളക്ഷൻ വിപണിയിലിറക്കി.
ബോളിവുഡ് താരവും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ബ്രാൻഡ് അംബാസഡർ കൂടിയായ കരീന കപൂർഖാൻ ആണ് പുതിയ കളക്ഷൻ അവതരിപ്പിച്ചത്. മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ കെ.പി. അബ്ദുൽ സലാം, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇൻറർനാഷനൽ ഓപ്പറേഷൻസ് എം.ഡി ഷംലാൽ അഹമ്മദ്, മലബാർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എ.കെ. നിഷാദ്, മലബാർ ഗ്രൂപ്പ് ഡയറക്ടർ അബ്ദുൽ മജീദ്, മാനുഫാക്ച്ചറിങ് ഹെഡ് എ.കെ. ഫൈസൽ, ഫിനാൻസ് ആൻഡ് അഡ്മിൻ ഡയറക്ടർ സി.എം.സി. അമീർ, ചീഫ് ഡിജിറ്റൽ ഓഫീസർ ഷാജി കക്കോടി, മറ്റു സീനിയർ മാനേജ്മെൻറ് അംഗങ്ങൾ, ഉപഭോക്താക്കൾ, അഭ്യുദയകാംക്ഷികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തുമലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സസൂക്ഷ്മം തയ്യാറാക്കിയ ഹാർട്ട് ടു ഹാർട്ട് കളക്ഷനിൽ ഹൃദയാകൃതിയിലുള്ള 225 ലധികം ഡിസൈനുകളാണുള്ളത്. 890 സൗദി റിയാൽ മുതലുള്ള വിലയിലാണ് ഈ കളക്ഷൻ ലഭ്യമാവുക. ഈ കളക്ഷനിലെ വജ്രാഭരണങ്ങൾ വാങ്ങുന്നവർക്ക് കാൽവിൻ ക്ലൈൻ അല്ലെങ്കിൽ ആൻ ക്ലൈൻ എന്നീ പ്രശസ്ത ബ്രാൻഡുകളിലുള്ള വാച്ചുകൾ സൗജന്യമായി ലഭിക്കും.
ഈ പരിമിതകാല ഓഫർ ഫെബ്രുവരി 15 വരെ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിെൻറ എല്ലാ ഷോറൂമുകളിലും ലഭ്യമാവും.വ്യത്യസ്ത അഭിരുചികൾക്കും ഗിഫ്റ്റിങ് ആവശ്യങ്ങൾക്കും അനുയോജ്യമായ രീതിയിലാണ് ഈ കളക്ഷൻ രൂപകൽപ്പന ചെയ്തിട്ടുള്ളത്. ലൈറ്റ് വെയ്റ്റ് നെക്ലേസുകൾ, പെൻഡൻറുകൾ, വളകൾ, ബ്രേസ്ലെറ്റ്, കമ്മലുകൾ, മോതിരങ്ങൾ എന്നിവയുടെ വിപുലമായ ശേഖരം ഈ കലക്ഷനിൽ ഒരുക്കിയിട്ടുണ്ട്.
അംഗീകൃത സ്രോതസ്സുകളിൽ നിന്നും ഉത്തരവാദിത്തത്തോടെ ശേഖരിച്ച പ്രകൃതിദത്ത വജ്രങ്ങളിലും 18 കാരറ്റ് സ്വർണത്തിലുമാണ് ഹാർട്ട് ടു ഹാർട്ട് കളക്ഷൻ രൂപകൽപന ചെയ്തിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

