ജിദ്ദ: മക്ക കിങ് ഫൈസൽ ആശുപത്രിയിൽ ആറ് വർഷത്തോളം സ്റ്റാഫ് നഴ്സായിരുന്ന കൊല്ലം സ്വദേശിനി ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ മരിച്ചു. അടൂർ സ്വദേശിനി ജെസ്‌നയാണ് (34) മരിച്ചത്.
ലുക്കീമിയ ബാധിച്ചു ചികിത്സയിലിരിക്കെയാണ് മരണം. രണ്ട് വർഷം മുമ്പാണ് ഇവർ സൗദിയിൽ നിന്നും മടങ്ങിയത്. എറണാകുളം അമൃത ആശുപത്രിയിൽ നഴ്‌സായി സേവനമനുഷ്ഠിച്ചിരുന്നു.
ഭർത്താവ്: മാഹിൻ. മൂന്നുമാസം പ്രായമുള്ള കുട്ടിയടക്കം മൂന്ന് മക്കളുണ്ട്.