പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയവുമായി ഹസൻ അഹമ്മദ്
text_fieldsദമ്മാം: സി.ബി.എസ്.ഇ 10-ാം ക്ലാസ് പരീക്ഷയിൽ 98.2 ശതമാനം മാർക്കോടെ ഉന്നത വിജയം കരസ്ഥമാക്കി ദമ്മാം അൽ മുന സ്കൂളിലെ ഹസൻ അഹമ്മദ്. ആകെയുള്ള 500-ൽ 491 മാർക്ക് നേടിയാണ് ഈ മിടുക്കൻ വിദ്യാലയത്തിന് അഭിമാനമായത്. ഉറുദു വിഷയത്തിൽ മുഴുവൻ മാർക്കും കരസ്ഥമാക്കി സൗദി അറേബ്യയിൽ തന്നെ ഒന്നാമനാകാനും ഹസന് സാധിച്ചു. പഠനത്തിൽ മാത്രമല്ല, പാഠ്യേതര മേഖലകളിലും ഹസൻ ഇതിനകം മികവ് തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം സി.ബി.എസ്.ഇ സൗദി ചാപ്റ്റർ സംഘടിപ്പിച്ച ശാസ്ത്രമേളയിൽ സൗദി തലത്തിൽ ഒന്നാം സ്ഥാനം നേടിയത് ഹസനായിരുന്നു. സ്കൂൾ കലോത്സവങ്ങളിൽ തുടർച്ചയായി മൂന്ന് വർഷം ‘കലാപ്രതിഭ’ പട്ടം അണിഞ്ഞ ഈ വിദ്യാർത്ഥി കായിക രംഗത്തും പിന്നിലല്ല.
ഷോർട്ട്പുട്ടിൽ സൗദി തലത്തിൽ സ്വർണ മെഡൽ നേടിയ ഹസൻ, ദേശീയ കായിക മേളയിലും പങ്കെടുത്തിരുന്നു. മുംബൈ സ്വദേശി ഫർഹാൻ അഹമ്മദിെൻറയും അൽ മുന സ്കൂൾ അധ്യാപികയായ നസ്രീെൻറയും മകനാണ്. ഭാവിയിൽ ഒരു ന്യൂറോളജിസ്റ്റ് ആകണമെന്നാണ് ഹസെൻറ ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

