ഹാരിസ് രാജ ‘കാരുണ്യ ശ്രേഷ്ഠാ പുരസ്കാരം’ ഏറ്റുവാങ്ങി
text_fieldsപി.ടി. ചാക്കോ കാരുണ്യ ശ്രേഷ്ഠാ പുരസ്കാരം ഹൈകോടതി ചീഫ് ജസ്റ്റിസ് ദേവൻ രാമചന്ദ്രനിൽനിന്ന് ഹാരിസ് രാജ ഏറ്റുവാങ്ങുന്നു
ദമ്മാം/പാലാ: സൗദിയിലെ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തകനും വ്യവസായിയുമായ ഹാരിസ് രാജ കാരുണ്യ ഷ്രേ്ഠാ പുരസ്കാരം ഏറ്റുവാങ്ങി. പി.ടി. ചാക്കോ ഫൗണ്ടേഷനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. പാലായിൽ നടന്ന ചടങ്ങിൽ ഹൈകോടതി ചീഫ് ജസ്റ്റിസ് ദേവൻ രാമചന്ദ്രനിൽനിന്ന് ഹാരിസ് രാജ പുരസ്കാരം ഏറ്റുവാങ്ങി. നെഹ്റുട്രോഫി വള്ളം കളി ഉൾപ്പെടെ ആലപ്പുഴയിലെ വിനാദ സഞ്ചാരമായി ബന്ധപ്പെട്ടും മെഡിക്കൽ കോളജ്, പാലിയേറ്റ് സെന്ററുകൾ എന്നിവയുമായി സഹകരിച്ച് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ പരിഗണിച്ചുമാണ് പുരസ്കാരം നൽകിയത്. ഒപ്പം മികച്ച പൊതു പ്രവർത്തകനുള്ള ഉപഹാരം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഏറ്റുവാങ്ങി.
മൂന്ന് പതിറ്റാണ്ടിലധികമായി ദമ്മാം കേന്ദ്രീകരിച് പ്രവർത്തിക്കുന്ന ഹാരിസ് രാജ ആലപ്പുഴ ജില്ലയിലെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. മക്കളുപേക്ഷിച്ചുപോയ വൃദ്ധ ദമ്പതികളെ കണ്ടെത്തി പരിചരിച്ച സംഭവത്തെത്തുടർന്ന് ജില്ലാ ഭരണ കൂടവും അദ്ദേഹത്തെ ആദരിച്ചിരുന്നു. പി.ടി ചാക്കോ ഫൗണ്ടേഷൻ ചെയർമാൻ ജോണി അധ്യക്ഷത വഹിച്ചു. ഹാരിസ് രാജ മറുപടി പ്രസംഗം നടത്തി. മുൻ കേന്ദ്രമന്ത്രി പി.സി. തോമസ്, ഫൗണ്ടേഷൻ സെക്രട്ടറി റോയി പി.കെ.എ. ബാബു, പി.പി. ജോൺ, ദിനേശൻ എന്നിവർ സംസാരിച്ചു.

