Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightക​ര​മാ​ർ​ഗം ഹ​ജ്ജ്...

ക​ര​മാ​ർ​ഗം ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രെ​ത്തി തു​ട​ങ്ങി; ഇറാഖിൽ നിന്നുള്ള ആദ്യ സംഘം സൗദിയിലെത്തി

text_fields
bookmark_border
ക​ര​മാ​ർ​ഗം ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രെ​ത്തി തു​ട​ങ്ങി; ഇറാഖിൽ നിന്നുള്ള ആദ്യ സംഘം സൗദിയിലെത്തി
cancel

മ​ക്ക: ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് ക​ർ​മ​ങ്ങ​ൾ​ക്കാ​യി ക​ര​മാ​ർ​ഗ​മു​ള്ള തീ​ർ​ഥാ​ട​ക​രു​ടെ പ്ര​വാ​ഹം ആ​രം​ഭി​ച്ചു. വ​ട​ക്ക​ൻ അ​തി​ർ​ത്തി​യി​ലെ അ​റാ​ർ ജ​ദീ​ദ് അ​തി​ർ​ത്തി വ​ഴി ഇ​റാ​ഖി​ൽ നി​ന്നു​ള്ള ആ​ദ്യ തീ​ർ​ഥാ​ട​ക സം​ഘം സൗ​ദി​യി​ൽ പ്ര​വേ​ശി​ച്ചു.

അ​തി​ർ​ത്തി​യി​ലെ​ത്തി​യ തീ​ർ​ഥാ​ട​ക​രെ പാ​സ്‌​പോ​ർ​ട്ട് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ ഔ​ദ്യോ​ഗി​ക​മാ​യി സ്വീ​ക​രി​ക്കു​ക​യും യാ​ത്രാ ന​ട​പ​ടി​ക​ൾ അ​തി​വേ​ഗം പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തു. അ​റാ​ർ ജ​ദീ​ദ് അ​തി​ർ​ത്തി​യി​ൽ ത​ങ്ങ​ൾ​ക്ക് ല​ഭി​ച്ച ഊ​ഷ്മ​ള സ്വീ​ക​ര​ണ​ത്തി​നും ആ​രോ​ഗ്യ​സേ​വ​ന​മു​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ​ക്കും ഇ​റാ​ഖി തീ​ർ​ഥാ​ട​ക​ർ സൗ​ദി ഭ​ര​ണ​കൂ​ട​ത്തോ​ടു ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

ഇ​ത്ത​വ​ണ ഈ ​അ​തി​ർ​ത്തി വ​ഴി ഏ​ക​ദേ​ശം 40,000 ഇ​റാ​ഖി തീ​ർ​ഥാ​ട​ക​ർ എ​ത്തു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. പ്ര​തി​ദി​നം 1,500 പേ​ർ വീ​തം ഈ ​പാ​ത​യി​ലൂ​ടെ രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശി​ക്കും.

ഇ​റാ​ഖി​ന് പു​റ​മെ, മ​റ്റ് അ​യ​ൽ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​രും വ​രും ദി​വ​സ​ങ്ങ​ളി​ൽ ക​ര​മാ​ർ​ഗം എ​ത്തി​ത്തു​ട​ങ്ങും. ഇ​തി​നാ​യി വി​വി​ധ അ​തി​ർ​ത്തി ക​വാ​ട​ങ്ങ​ളി​ൽ അ​ത​ത് ഗ​വ​ർ​ണ​റേ​റ്റു​ക​ളു​ടെ​യും വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ഒ​രു​ക്ക​മാ​ണ് പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്.

തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്ര സു​ഗ​മ​മാ​ക്കു​ന്ന​തി​ന് ഗ​താ​ഗ​തം, ലോ​ജി​സ്​​റ്റി​ക്സ് പി​ന്തു​ണ എ​ന്നി​വ​ക്ക് പു​റ​മെ മി​ക​ച്ച സു​ര​ക്ഷാ-​ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ളും അ​തി​ർ​ത്തി​ക​ളി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

റൗ​ദാ സ​ന്ദ​ർ​ശ​നം; മുൻകൂട്ടി അനുമതി തേടണമെന്ന് ഹജ്ജ് മന്ത്രാലയം

മ​ദീ​ന: മ​ദീ​ന​യി​ലെ റൗ​ദ ശ​രീ​ഫ് സ​ന്ദ​ർ​ശി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന തീ​ർ​ഥാ​ട​ക​ർ ‘നു​സു​ക്’ ആ​പ്പ് വ​ഴി മു​ൻ​കൂ​ട്ടി പെ​ർ​മി​റ്റു​ക​ൾ ക​ര​സ്ഥ​മാ​ക്ക​ണ​മെ​ന്ന് സൗ​ദി ഹ​ജ്ജ്-​ഉം​റ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. സ​ന്ദ​ർ​ശ​നം കൂ​ടു​ത​ൽ സു​ഗ​മ​മാ​ക്കു​ന്ന​തി​നും തീ​ർ​ഥാ​ട​ക​ർ​ക്ക് സ​മാ​ധാ​ന​പ​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ആ​രാ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഏ​കീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മ​ദീ​ന​യി​ലെ​ത്തു​ന്ന​തി​ന് മു​മ്പ്ത​ന്നെ ഔ​ദ്യോ​ഗി​ക പെ​ർ​മി​റ്റു​ക​ൾ നേ​ടി സ​ന്ദ​ർ​ശ​ന സ​മ​യം ഷെ​ഡ്യൂ​ൾ ചെ​യ്യ​ണ​മെ​ന്ന് മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി. തി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നും സു​ഗ​മ​മാ​യ പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നും നി​ശ്ചി​ത സ​മ​യ​ത്തി​ന് 30 മി​നി​റ്റ് മു​ൻ​പ് ത​ന്നെ തീ​ർ​ഥാ​ട​ക​ർ നി​ശ്ച​യി​ക്ക​പ്പെ​ട്ട ക​വാ​ട​ങ്ങ​ളി​ൽ എ​ത്തി​ച്ചേ​രേ​ണ്ട​താ​ണ്.

പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ൽ അ​ധി​കൃ​ത​ർ പെ​ർ​മി​റ്റു​ക​ൾ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​യി​രി​ക്കും പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. തീ​ർ​ഥാ​ട​ക​രു​ടെ അ​നു​ഭ​വം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും സു​ര​ക്ഷി​ത​വും സം​ഘ​ടി​ത​വു​മാ​യ രീ​തി​യി​ൽ ക​ർ​മ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നു​മാ​ണ് മ​ന്ത്രാ​ല​യം മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്.

2026ലെ ​ഹ​ജ്ജ് സീ​സ​ണി​െൻറ ഭാ​ഗ​മാ​യി മ​ദീ​ന​യി​ലെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ ഈ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം ഓ​ർ​മി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newssaudiigulfhajj
News Summary - Hajj pilgrims begin arriving by land; first group from Iraq reaches Saudi Arabia
Next Story