Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവിട ചൊല്ലാൻ...

വിട ചൊല്ലാൻ കഅ്​ബക്ക്​ ചുറ്റും തീർഥാടക സാഗരം

text_fields
bookmark_border
hajj-makah
cancel
camera_alt???? ???: ????????? ?????????? ??????

മക്ക: മിനാ താഴ്​വാരയോട്​ തീർഥാടകർ കൂട്ടത്തോടെ യാത്ര ചൊല്ലിയതോടെ വിടവാങ്ങൽ ത്വവാഫിനെത്തിയവരെ കൊണ്ട്​ മക്കയും പരിസരവും വീർപുമുട്ടുന്നു. 20 ലക്ഷത്തോളം ഹാജിമാർ മസ്​ജിദുൽ ഹറാമിൽ ഞായറാഴ്​ച തന്നെ എത്തിയതായാണ്​ കണക്ക്​. കഅ്​ബയെ വലംവെച്ച്​ ഹജ്ജിനോട്​ വിടപറയാനുള്ള തിരക്കാണിവിടെ. കൊടും വെയിലിലും ഹജ്ജി​​​​െൻറ അവസാന ദിവസമായ തിങ്കളാഴ്​ച ഹറമിന്​ ചുറ്റും കവിഞ്ഞൊഴുകുകയാണ്​ തീർഥാടക ലക്ഷങ്ങൾ. 

മിനായിൽ മക്ക ഗവർണർ ഖാലിദ്​ അൽ ഫൈസൽ വാർത്താസമ്മേളനത്തിൽ
 


ഇരുപത്തിമൂന്നര ലക്ഷം തീർഥാടകർ പ​െങ്കടുത്ത ഹജ്ജ്​ പൂർണ വിജയമായെന്ന്​ മക്ക ഗവർണറും കേന്ദ്രഹജ്ജ്​ കമ്മിറ്റി അധ്യക്ഷന​ുമായ ഖാലിദ്​ അൽ ഫൈസൽ പറഞ്ഞു. മിനായിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണ തീർഥാടകരുടെ എണ്ണം മുപ്പത്​ ശതമാനം വർധിച്ചിട്ടുണ്ടെന്ന്​ അദ്ദേഹം പറഞ്ഞു. ഇത്​ കണക്കിലെടുത്ത്​ മക്ക-മദീന സംയുക്​ത പദ്ധതി നടപ്പിലാക്കും.

മലയാളികൾ ഉൾപെടെ ഭൂരിഭാഗം ഇന്ത്യൻ ഹാജിമാർ  ഞായറാഴ്​ച തന്നെ താമസസ്​ഥലങ്ങളിൽ മടങ്ങിയെത്തി. ഇന്ന്​ കൈുന്നേരത്തോടെ മുഴുവൻ ഹാജിമാരും തമ്പുകളിൽ നിന്ന്​ തിരിച്ചുപോരും. സെപ്​റ്റംബർ ആറ്​ മുതൽ ഇന്ത്യൻ ഹാജിമാരുടെ ഇന്ത്യയിലേക്കുള്ള തിരിച്ചു പോക്കിന്​ തുടക്കമാവും. മലയാളി തീർഥാടകരുൾപെടുന്ന ഇന്ത്യൻ സംഘം  പത്താം തിയതി തുടങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudimakkahgulf newsmalayalismadinahajj pilgrimmalayalam news
News Summary - Hajj Pilgrim will End -Gulf News
Next Story