ഹജ്ജ്: മക്കയിലെ മലയാളികൂട്ടായ്മ രക്തദാനം നടത്തി
text_fieldsമക്ക കിങ് അബ്ദുല്ല മെഡിക്കൽ സിറ്റി മലയാളീസ് കൂട്ടായ്മ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ ബ്ലഡ്ബാങ്ക് ഡയറക്ടർ ഡോ. ഹനാദി അൽജദാനി സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നു
മക്ക: കിങ് അബ്ദുല്ല മെഡിക്കൽ സിറ്റി മലയാളീസ് കൂട്ടായ്മ ഹജ്ജിന് മുന്നോടിയായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.കോവിഡ് പ്രോട്ടോകോൾ പാലിച്ചുനടന്ന ക്യാമ്പ് ബ്ലഡ്ബാങ്ക് വിഭാഗം ഉദ്യോഗസ്ഥൻ ജംഷാദ് ഏകോപിപ്പിച്ചു.ബ്ലഡ്ബാങ്ക് ഡയറക്ടർ ഡോ. ഹനാദി അൽജദാനി സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
കൂട്ടായ്മ ഭാരവാഹികളായ പ്രസിഡൻറ് അദ്നാൻ, ജനറൽ സെക്രട്ടറി സദഖത്തുല്ല, ട്രഷറർ മുഹമ്മദ് ഷമീം, വൈസ് പ്രസിഡൻറ് അബ്ദുൽ ബാസിത്, ജോയൻറ് സെക്രട്ടറിമാരായ ഷഫീഖ്, ഷൗക്കത്ത് അലി, ജോയൻറ് ട്രഷറർ ഫിറോസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

