Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right2023 ഏറ്റവും കൂടുതൽ...

2023 ഏറ്റവും കൂടുതൽ പേർ ഉംറക്കെത്തി റെക്കോഡിട്ട വർഷമെന്ന് ഹജ്ജ്​-ഉംറ മന്ത്രി

text_fields
bookmark_border
2023 ഏറ്റവും കൂടുതൽ പേർ ഉംറക്കെത്തി റെക്കോഡിട്ട വർഷമെന്ന് ഹജ്ജ്​-ഉംറ മന്ത്രി
cancel
camera_alt

സൗദി ഹജ്ജ്​, ഉംറ മന്ത്രി ഡോ. തൗഫീഖ്​ അൽറബീഅ ജിദ്ദയിൽ മൂന്നാമത്​ ഹജ്ജ്, ഉംറ സേവന സമ്മേളനത്തിൽ സംസാരിക്കുന്നു

ജിദ്ദ: ഏറ്റവും കൂടുതൽ പേർ ഉംറക്കെത്തിയ വർഷമാണ്​ കടന്നുപോയതെന്ന്​ സൗദി ഹജ്ജ്​, ഉംറ മന്ത്രി ഡോ. തൗഫീഖ്​ അൽറബീഅ. 1,35,50,000 പേരാണ്​ 2023ൽ ഉംറ നിർവഹിച്ചത്​. മുൻകാല​ങ്ങളെ അപേക്ഷിച്ച്​ 50 ലക്ഷത്തി​െൻറ വർധനയാണുണ്ടായത്​. ഏറ്റവും കൂടുതൽ തീർഥാടകരെത്തിയ വർഷമെന്ന ചരിത്രമാണ്​ 2023 സൃഷ്​ടിച്ചതെന്നും ജിദ്ദയിൽ മൂന്നാമത്​ ഹജ്ജ്, ഉംറ സേവന സമ്മേളനത്തിൽ സംസാരിക്കവെ മന്ത്രി വ്യക്തമാക്കി. ഇത് മുൻകാലങ്ങളിലെ ഏറ്റവും ഉയർന്ന സംഖ്യയേക്കാൾ 58 ശതമാനം കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമ്മേളനത്തി​െൻറ ഉദ്​ഘാടന ചടങ്ങിൽ സ്വാഗതപ്രസംഗം നടത്തുകയായിരുന്നു മന്ത്രി. ഹജ്ജ്​ ഉംറ സമ്മേളനത്തി​െൻറ ഈ പതിപ്പിൽ 80 രാജ്യങ്ങളിൽ നിന്നുള്ള വിശിഷ്​ടാതിഥികൾ പങ്കെടുക്കുന്നുണ്ട്​. അവരെല്ലാം ഈ വർഷത്തെ ഹജ്ജ്​ കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. പ്രതിവർഷം തീർഥാടകരുടെ എണ്ണം വർധിപ്പിക്കാനുള്ള മന്ത്രാലയത്തി​െൻറ അഭിലാഷവും പദ്ധതികളും മന്ത്രി പ്രസംഗത്തിൽ വെളിപ്പെടുത്തി. തീർഥാടകരുടെ ആരോഗ്യത്തിനും സുരക്ഷ​ക്കും വലിയ പ്രാധാന്യമാണ്​ നൽകുന്നത്​.

കഴിഞ്ഞ വർഷം ഹജ്ജ് സീസണിൽ വിദേശത്ത് തീർഥാടകർക്ക് സേവനങ്ങൾ നൽകുന്ന കമ്പനികളുടെ എണ്ണം ആറിൽനിന്ന് 20 കമ്പനികളായി വർധിപ്പിച്ചു. ഈ വർഷം ഹജ്ജ് കമ്പനികൾക്ക് കൂടുതൽ ലൈസൻസ് നൽകി. ഇതോടെ മൊത്തം ഹജ്ജ്​ സർവിസ്​ കമ്പനികളുടെ എണ്ണം 35 ആയി. ഹജ്ജ് ചരിത്രത്തിൽ ആദ്യമായി, കഴിഞ്ഞ ഹജ്ജ് സീസൺ അവസാനിച്ചതിന് തൊട്ടുപിന്നാലെ അടുത്ത ഹജ്ജിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയും സംഘടനാ ക്രമീകരണങ്ങൾക്കുള്ള രേഖകൾ വിദേശ രാജ്യങ്ങൾക്ക് കൈമാറുകയും ചെയ്​തു. ഹജ്ജ്​ കരാറുകൾ നേരത്തെ തയാറാക്കുന്ന രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണിത്​. അത്തരം രാജ്യങ്ങൾക്ക്​ പുണ്യസ്ഥലങ്ങളിൽ സ്വന്തം ലൊക്കേഷനുകൾ ​തെരഞ്ഞെടുക്കുന്നതിൽ മുൻഗണന നൽകുമെന്നും മന്ത്രി പറഞ്ഞു.

ഹജ്ജ് മിഷനുകളില്ലാത്ത രാജ്യങ്ങളിൽനിന്നുള്ള തീർഥാടകർക്ക്​​ നേരിട്ടുള്ള​ സേവനം നൽകുന്നതിന്​​ ‘നുസ്​ക്’ എന്ന ആപ്ലിക്കേഷൻ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്​​. കഴിഞ്ഞ വർഷം ഇൗ ആപ്ലിക്കേഷൻ വഴി 67 രാജ്യങ്ങളിലുള്ളവർക്കാണ്​ ഹജ്ജ്​​ സേവനം നൽകിയത്​. ഈ വർഷത്തെ ഹജ്ജ് സീസണിൽ 126 രാജ്യങ്ങൾക്ക്​ സേവനം നൽകാനാകും വിധം നുസ്​ക്​ വികസിപ്പിക്കും. ഇതോടെ തീർഥാടകന്​ ത​െൻറ പാക്കേജും സേവനങ്ങളും എളുപ്പത്തിലും സുതാര്യതയിലും തെരഞ്ഞെടുക്കാനും ഇടനിലക്കാരില്ലാതെ നേരിട്ട് ഹജ്ജ് വിസ നേടാനും കഴിയും.

പുണ്യസ്ഥലങ്ങളിൽ അഞ്ച്​ ശതകോടി റിയാൽ മുതൽമുടക്കിൽ അടിസ്ഥാന സൗകര്യ വികസനപ്രവർത്തനങ്ങൾ തുടരുകയാണ്​. 14,000ത്തിലധികം ടോയ്‌ലറ്റുകളും ഷവർ ഏരിയകളും പുതുതായി ഉണ്ടാക്കി. കാലാവസ്ഥ വെല്ലുവിളികളെ നേരിടാൻ പുണ്യസ്ഥലങ്ങളിൽ ഒന്നര ലക്ഷം പുതിയ എയർ കണ്ടീഷനിങ്​ യൂനിറ്റുകൾ ഒരുക്കിയതായും മന്ത്രി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:makkahumrahhaj
News Summary - Haj-Umra Minister says that the number of Umrah pilgrims in 2023 is a record
Next Story