ഗോപിനാഥ് കിഴക്കേമുറിക്ക് യാത്രയയപ്പ്
text_fieldsഗോപിനാഥ് കിഴക്കേമുറിക്ക് സഹപ്രവർത്തകർ യാത്രയയപ്പ് നൽകിയപ്പോൾ
റിയാദ്: 33 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി സുലൈ ഏരിയ സെക്രട്ടറി ഗോപിനാഥ് കിഴക്കേമുറിക്ക് ഏരിയ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
1992ൽ റിയാദിലെത്തിയ ഗോപിനാഥ് അൽ അമൂദി കമ്പനിയിൽ 33 വർഷം കാർപെൻററായി ജോലി ചെയ്തു. മലപ്പുറം, ഇരിങ്ങല്ലൂർ, പാലാണി സ്വദേശിയാണ്. ഭാര്യ: ജെസി മോൾ. മക്കൾ: ജഗന്നാഥ്, ആകാശ്.
കേളി ഓൾഡ് സനാഇയ്യ യൂനിറ്റിലെ സജീവ പ്രവർത്തകനായിരുന്നു. ഓൾഡ് സനാഇയ്യ യൂനിറ്റ് സെക്രട്ടറി, സുലൈ ഏരിയ സെക്രട്ടറി, സുലൈ രക്ഷാധികാരി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ബത്ഹ ലുഹ ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ സുലൈ ഏരിയ പ്രസിഡൻറ് ഹാഷിം കുന്നുത്തറ അധ്യക്ഷത വഹിച്ചു.
കേന്ദ്ര രക്ഷാധികാരി സമിതി സെക്രട്ടറി കെ.പി.എം. സാദിഖ്, രക്ഷാധികാരി സമിതി അംഗങ്ങളായ ഷമീർ കുന്നുമ്മൽ, പ്രഭാകരൻ കണ്ടോന്താർ, സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡൻറ് സെബിൻ ഇക്ബാൽ, ജോയിൻറ് സെക്രട്ടറി സുനിൽ കുമാർ, സെക്രട്ടേറിയറ്റ് അംഗം കാഹിം ചേളാരി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ബിജു തായമ്പത്ത്, രാമകൃഷ്ണൻ എന്നിവരും സുലൈ ഏരിയ രക്ഷാധികാരി സെക്രട്ടറി അനിരുദ്ധൻ, രക്ഷാധികാരി സമിതി അംഗങ്ങളായ നാസർ കാരക്കുന്ന്, അയൂബ് ഖാൻ, ഏരിയാകമ്മിറ്റി അംഗങ്ങളായ ജോർജ്, ഷറഫ് ബബ്തൈൻ, സത്യ പ്രമോദ്, ബഷീർ ബബ്തൈൻ, അശോകൻ, സുനിൽ, പ്രകാശൻ, ധനേഷ്, ഇസ്മാഈൽ എന്നിവർ സംസാരിച്ചു.
ഏരിയ രക്ഷാധികാരി സമിതിക്കുവേണ്ടി അനിരുദ്ധൻ, ഏരിയ കമ്മിറ്റിക്കുവേണ്ടി ഹാഷിം കുന്നുത്തറ, വിവിധ യൂനിറ്റുകൾക്കുവേണ്ടി വിനോദ്, പ്രകാശൻ, ബഷീർ ബാബ്തൈൻ, നാസർ കാരക്കുന്ന്, ഹാരിസ്, കൃഷ്ണൻ കുട്ടി എന്നിവർ ഗോപിനാഥിന് ഉപഹാരങ്ങൾ സമ്മാനിച്ചു. ഏരിയ ആക്ടിങ് സെക്രട്ടറി വിനോദ് സ്വാഗതവും ഗോപിനാഥ് കിഴക്കേമുറി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

