Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവിസിറ്റ്​...

വിസിറ്റ്​ വിസക്കാർക്ക്​ ഒരു ആശ്വാസ വാർത്ത; ഏ​പ്രിൽ 18 വരെ വിസ കാലാവധി നീട്ടാൻ അനുമതി

text_fields
bookmark_border
വിസിറ്റ്​ വിസക്കാർക്ക്​ ഒരു ആശ്വാസ വാർത്ത; ഏ​പ്രിൽ 18 വരെ വിസ കാലാവധി നീട്ടാൻ അനുമതി
cancel

റിയാദ്: സൗദി ഭരണകൂടത്തി​ന്റെ പ്രത്യേക നിർദ്ദേശപ്രകാരം, മേഖലയിലെ നിലവിലെ അസാധാരണ സാഹചര്യങ്ങൾ കാരണം മടക്കയാത്ര തടസ്സപ്പെട്ട വിദേശികൾക്കായി ആഭ്യന്തര മന്ത്രാലയം പുതിയ ഇളവുകൾ പ്രഖ്യാപിച്ചു. ഫെബ്രുവരി 25 (1447 റമദാൻ എട്ട്​) മുതൽ വിസ കാലാവധി അവസാനിച്ചവർക്ക്​ ഏപ്രിൽ 18 വരെ വിസ കാലാവധി ദീർഘിപ്പിക്കാം.

വിസിറ്റ് വിസകൾ (എല്ലാ വിഭാഗവും), ഉംറ, ട്രാൻസിറ്റ്, ഫൈനൽ എക്സിറ്റ് വിസകൾ കൈവശമുള്ളവർക്ക് രണ്ട് രീതികളിലാണ്​ ഇളവ്​ ആനുകൂല്യം ലഭിക്കുക. ഫെബ്രുവരി 25 മുതൽ കാലാവധി കഴിഞ്ഞ വിസകൾ, സ്പോൺസറുടെ അപേക്ഷ പ്രകാരം ഏപ്രിൽ 18 (1447 ദുൽ ഖഅദ് ഒന്ന്​) വരെ ദീർഘിപ്പിക്കാൻ സാധിക്കും. ഇതിനായി ‘അബ്ഷിർ’ പ്ലാറ്റ്‌ഫോം വഴി നിശ്ചിത ഫീസ് അടച്ച് നടപടികൾ പൂർത്തിയാക്കാവുന്നതാണ്.

വിസ കാലാവധി കഴിഞ്ഞവർക്ക് വിസ ദീർഘിപ്പിക്കുകയോ, അധിക ഫീസോ പിഴയോ അടയ്ക്കുകയോ ചെയ്യാതെ തന്നെ സൗദിയിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വഴി നേരിട്ട് സ്വദേശങ്ങളിലേക്ക് മടങ്ങാനാവും. ഈ ആനുകൂല്യം മുകളിൽ പറഞ്ഞ തീയതി മുതൽ വിസ കാലാവധി കഴിഞ്ഞവർക്ക് മാത്രമാണ് ലഭ്യമാകുക.

ഈ ആനുകൂല്യത്തിന് അർഹരായവർ 2026 ഏപ്രിൽ 18-ന് മുൻപായി രാജ്യം വിടണമെന്ന് ആഭ്യന്തര മന്ത്രാലയം പ്രത്യേകം ഓർമിപ്പിച്ചു. നിശ്ചിത സമയപരിധിക്കുള്ളിൽ മടങ്ങാത്തവർക്കെതിരെ രാജ്യത്തെ നിലവിലുള്ള നിയമമനുസരിച്ചുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiiGood newsvisa extension
News Summary - Good news for visit visa holders; Visa extension granted until April 18
Next Story