ഗ്ലോബൽ കെ.എം.സി.സി തെരഞ്ഞെടുപ്പ് പ്രചാരണ ജാഥ
text_fieldsഗ്ലോബൽ കെ.എം.സി.സി എറണാകുളം ജില്ലതല വാഹന പ്രചാരണ ജാഥ കോതമംഗലം പല്ലാരിമംഗലത്ത് ജില്ല ലീഗ് പ്രസിഡൻറ് കെ.എം. അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്യുന്നു
ദമ്മാം: കോവിഡ് പ്രതിസന്ധിഘട്ടത്തിൽ ദുരിതത്തിലായ പ്രവാസി സമൂഹത്തിന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സമ്മാനിച്ചത് തികഞ്ഞ അവഗണനയാണെന്നും പ്രവാസികളെ പ്രതികൂലമായി ബാധിക്കുന്ന നിയമങ്ങളുമായി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ മനുഷ്യാവകാശ ലംഘനം നടത്തുകയായിരുെന്നന്നും മുസ്ലിം ലീഗ് എറണാകുളം ജില്ല പ്രസിഡൻറ് കെ.എം. അബ്ദുൽ മജീദ് അഭിപ്രായപ്പെട്ടു.
എറണാകുളം ജില്ല ഗ്ലോബൽ കെ.എം.സി.സി തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലുടനീളം നടത്തുന്ന വാഹനപ്രചാരണ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി കെ.കെ. അലി പെരിങ്ങാല അധ്യക്ഷത വഹിച്ചു. പി.കെ. മൊയ്തു, മൂസക്കുട്ടി എടത്തല, എം.എം. അഷ്റഫ്, അബൂബക്കർ മൗലവി, എം.എം. അബ്ദുറഹ്മാൻ, കെ.എ. സുലൈമാൻ, കെ.എ. അൻസാരി, എം.പി. ഷൗക്കത്ത് എന്നിവർ സംസാരിച്ചു. പി.എം. റഷീദ് സ്വാഗതവും അഷ്റഫ് കുഞ്ഞാലി നന്ദിയും പറഞ്ഞു.

