Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രവാസികളുടെ മാനസിക സമ്മർദം; ഖമീസ് മുശൈത്തിൽ ജി.കെ.പി.എ ബോധവത്കരണ പരിപാടി

text_fields
bookmark_border
പ്രവാസികളുടെ മാനസിക സമ്മർദം; ഖമീസ് മുശൈത്തിൽ ജി.കെ.പി.എ ബോധവത്കരണ പരിപാടി
cancel
camera_alt

നാട്ടിലേക്ക് മടങ്ങുന്ന സജിക്കുള്ള ഗ്ലോബൽ കേരള പ്രവാസി അസോസിയേഷെൻറ വിമാനടിക്കറ്റ് സത്താർ ഒലിപ്പുഴ നൽകുന്നു

ഖമീസ് മുശൈത്ത്: ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ (ജി.കെ.പി.എ) ഖമീസ് മുശൈത്തിലെ പ്രവാസികൾക്കായി ‘പ്രവാസത്തിെൻറ പിരിമുറുക്കം’ എന്ന വിഷയത്തിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പ്രവാസത്തിൽ നേരിടുന്ന മാനസിക സമ്മർദ്ദം, തൊഴിൽപരമായ സംഘർഷങ്ങൾ, കുടുംബത്തിൽ നിന്നുള്ള അകലം മൂലമുള്ള ഒറ്റപ്പെടൽ, ഉത്കണ്ഠ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്ത പരിപാടിയിൽ അബീർ ക്ലിനിക്കിലെ ഡോ. തഹ്സീന, കിങ് ഖാലിദ് യൂനിവേഴ്സിറ്റിയിലെ ഡോ. തഫ്സൽ, ഫാരിസ് എന്നിവർ വിഷയാവതരണം നടത്തി. അഷ്റഫ് കുറ്റിച്ചൽ, ബാബു പരപ്പനങ്ങാടി, ഹനീഫ് മഞ്ചേശ്വരം എന്നിവർ സംസാരിച്ചു.

സാമ്പത്തിക പ്രയാസങ്ങളും യാത്രാവിലക്കും കാരണം 10 വർഷമായി നാട്ടിൽ പോകാൻ കഴിയാതെ പ്രയാസപ്പെട്ട് കഴിഞ്ഞിരുന്ന സജി എന്ന മലയാളിക്ക് നാട്ടിൽ പോകാനുള്ള വഴി തെളിഞ്ഞപ്പോൾ, ജി.കെ.പി.എയുടെ വകയായുള്ള വിമാന ടിക്കറ്റ് ചടങ്ങിൽ വെച്ച് നൽകി. ജി.കെ.പി.എ ഭാരവാഹിയായ സത്താർ ഒലിപ്പുഴയാണ് സജിക്ക് വിമാന ടിക്കറ്റ് കൈമാറിയത്. കമ്മിറ്റിയംഗങ്ങളായ ഡോ. അബ്ദുൽ ഖാദർ, മജീദ് മണ്ണാർക്കാട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - GKPA Organizes Awareness Program on Expat Mental Stress
Next Story